ദേശീയപാത നിർമാണത്തിൻ്റെ പേരിൽ നിയമങ്ങൾ കാറ്റിൽ പറത്തി കരാർ കമ്പനി വ്യാപകമായി കുന്നിടിക്കുന്നു

കുമ്പള.ദേശീയ പാത നിർമാണ പ്രവൃത്തികൾക്കായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് നിർബാധം തുടരുന്നു.ബംബ്രാണ-ആരിക്കാടി ഗ്രൂപ്പ് വില്ലേജിൽപ്പെട്ട താഴെ കൊടിയമ്മ കൂദിരക്കണ്ടം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് വ്യാപകമായി മണ്ണ് കടത്തുന്നത്.വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ…

Right Media News Right Media News

LATEST NEWS

ദേശീയപാത നിർമാണത്തിൻ്റെ പേരിൽ നിയമങ്ങൾ കാറ്റിൽ പറത്തി കരാർ കമ്പനി വ്യാപകമായി കുന്നിടിക്കുന്നു

കുമ്പള.ദേശീയ പാത നിർമാണ പ്രവൃത്തികൾക്കായി കുന്നിടിച്ച് മണ്ണ്…

Right Media News
സഞ്ചാരികളെ മാടി വിളിച്ച് പൊസഡിഗുംബെ; ജില്ലയിലെ ടൂറിസം പദ്ധതികൾ പാളുന്നു

കാസർകോട്.ജില്ലയിലെ ടൂറിസം പദ്ധതികൾക്ക് ജീവൻ വെക്കുന്നില്ലായെന്ന ആക്ഷേപം…

Right Media News
സഞ്ചാരികളെ മാടി വിളിച്ച് പൊസഡിഗുംബെ; ജില്ലയിലെ ടൂറിസം പദ്ധതികൾ പാളുന്നു

കാസർകോട്.ജില്ലയിലെ ടൂറിസം പദ്ധതികൾക്ക് ജീവൻ വെക്കുന്നില്ലായെന്ന ആക്ഷേപം…

Right Media News
കദീജുമ്മയുടെ വീട് പൂർത്തിയാകണമെങ്കിൽ കെ.എസ്.ഇ.ബി കനിയണം

കുമ്പള.ബദ് രിയാ നഗറിലെ വിധവയായ കദീജുമ്മയ്‌ക്ക് സ്വന്തമായൊരു…

Right Media News

FOLLOW US

EDITOR'S PICK

- Advertisement -
Ad image

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്, നിരവധി പേർ മരിച്ചതായി വിവരംമുംബൈ.മുംബൈ നഗരത്തിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം.നിരവധി പേർ മരിച്ചതായി വിവരം.ഡോംഗ്രി അബ്ദുൽ റഹിമാൻ ബാവ ദർഗക്ക് സമീപം ബാബ ഗല്ലിയിയിലെ അൻസാരി ടവറിലാണ് തീപിടിച്ചത്.ബുധനാഴ്ച്ച ഉച്ചയോടെയാണ്മുംബൈ നഗരമധ്യത്തിൽ ഭീതിയിലാഴ്ത്തിയ തീപിടുത്തമുണ്ടായത്.പാചകവാതക സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്ന് തീ പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.മുപ്പതിലേറെ നിലകളുള്ള കെട്ടിടത്തിലെ പതിമൂന്നാം നിലയിലാണ് തീ പിടിച്ചത്.നിരവധി ആളുകൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലിസിൻ്റെയും അഗ്നി രക്ഷാസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുപതിലേറെ അഗ്നി രക്ഷാ യൂനിറ്റുകൾ തീയണക്കുന്നതിനായുള്ള ശ്രമം തുടരുന്നു.തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പൊലിസ്.