കുമ്പള.കലാ-കായിക- ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മയായ ആരിക്കാടി ഹെൽപ്പ് ലൈൻ ഗ്രൂപ്പ് അതിൻ്റെ 10ാം വാർഷികം ആഘോഷിക്കുന്നു.
കഴിഞ്ഞ പത്തു വർഷമായി നാട്ടിലെ കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തിയ സംഘടന സാമുഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയോളം രൂപ ഇതിനോടകം ചിലവഴിച്ചു.
ആക്സിഡൻറ് ഫണ്ട്, മെഡിക്കൽ ഫണ്ട്, വിവാഹ, വിദ്യാഭ്യാസ ധനസഹായം, കലാ-കായിക മേഖലയിലുള്ളവരെ പരിപോഷിപ്പിക്കുന്നതിനുള്ള സഹായം എന്നിവ പ്രധാനപെട്ടത്.
പുൽമാട് മൈതാനം നവീകരിക്കാൻ പത്ത്ലക്ഷം രൂപ ചിലവഴിച്ചത് കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ്.
പത്താം വാർഷികാഘോഷം വിപുലമായി കൊണ്ടാടുമെന്ന് കൂട്ടായ്മയുടെ പ്രധാനികളായ ഹക്കീം ദാവൂദ്, ഹമീദ് സ്റ്റോർ,ശാഹുൽ തങ്ങൾ, അബ്ബാസ്കാർളെ,അലി ഷഹമ സത്താർ ആരിക്കാടി എന്നിവർ പറഞ്ഞു
ആരിക്കാടി ഹെൽപ്പ് ലൈൻ വാട്സ് ആപ്പ് കൂട്ടായ്മ പത്താം വാർഷികം ആഘോഷിക്കുന്നു
Leave a comment