കാസർകോട്.കാം പസുകളിൽ മയക്ക്മരുന്ന് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി
ഡി.എൽ.സ്എയുമായി സഹകരിച്ച് സ്കൂൾ കുട്ടികൾക്ക് അധികൃതരെ വിവരങ്ങൾ കൈമാറുന്നതിന് ചെർക്കള
സി.എം മൾട്ടി സ്പെഷ്യാലിററി ആശുപത്രി പരാതി പെട്ടികൾ നൽകി.
സിവിൽ ജഡ്ജിയും,ഡി.എൽഎസ്.എ സെക്രട്ടറിയുമായ റുക്ക്മ എസ് രാജിന് ആശുപത്രി പബ്ലിക്ക് റിലേഷൻ ഓഫീസർ ബി.അഷ്റഫ്,ഗസ്റ്റ് റിലേഷൻ ഓഫീസർ വി.എം ധനരാജ് എന്നിവർ നൽകി.
മദ്യം,മയക്ക് മരുന്നുമായി ബദ്ധപ്പെട്ട പരാതികൾ,വിവരങ്ങൾ എന്നിവ കുട്ടികൾക്ക് പരാതിപെട്ടിയിൽ നിക്ഷേപിക്കാം.സ്കൂൾ അധികാരികൾ, പൊലിസ്,എക്സൈസ് വകുപ്പിന് നൽകി നടപടികൾ സ്വീകരിക്കും.
ചടങ്ങിൽ സെക്ഷൻ ഓഫീസർ എ.പി കേശവൻ,ചിറക് കൂട്ടായ്മ സെക്രട്ടറി എൻ.എ മഹമ്മൂദ് എന്നിവർ സംബന്ധിച്ചു.
