കുമ്പള.കുമ്പള പഞ്ചായത്തിലെ കൊടിയമ്മ 9-ാം വാർഡിലെ ഗ്രാമീണ റോഡുകൾ പലതും തകർന്നടിഞ്ഞതിനാൽ വാഹനഗതാഗതവും കാൽനടയാത്രയും ഒരു പോലെ ദുരിതത്തിലായി.
പ്രദേശത്തെ അഞ്ചോളം റോഡുകളാണ് അറ്റകുറ്റ പ്രവൃത്തിയോ മറ്റോ നടത്താതെ കഴിഞ്ഞ രണ്ട് വർഷത്തോളമായി തകർന്ന് കിടക്കുന്നത്.
ഊജാർ കൊടിയമ്മ ജുമാ മസ്ജിദ് റോഡിൻ്റെ പ്രധാന ഭാഗം, താഴെ കൊടിയമ്മ മുഹിയുദ്ധീൻ ജുമാ മസ്ജിദ് റോഡ്,ഊജാർ പുളിക്കുണ്ട് റോഡ്, താഴെ കൊടിയമ്മ കുദിരക്കണ്ടം എന്നീ റോഡുകളാണ് തകർന്ന് യാത്രാദുരിതം നേരിടുന്നത്.
ഇതിൽ താഴെ കൊടിയമ്മ ജുമാ മസ്ജിദ്,ഊജാർ പുളിക്കുണ്ട്, കുദിരക്കണ്ടം എന്നീ റോഡുകളിൽ മെറ്റലുകൾ ഇളകിത്തെറിച്ച് വലിയ കുഴികൾ രൂപപ്പെട്ട് തകർച്ച പൂർണമാണ്.
പുളിക്കുണ്ട് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വേനൽമഴയിൽ തന്നെയുണ്ടായ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്.
സ്കൂളുകൾ തുറക്കുന്നതോടെ മഴ കനക്കുകയും ചെയ്താൽ വെള്ളക്കെട്ട് കാരണം വിദ്യാർഥികൾക്ക് ഇതുവഴി പോകാൻ പറ്റാത്ത സ്ഥിതിയുണ്ടാകും.
വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്.
വർഷങ്ങൾക്ക് മുമ്പ് ടാറിങ് നടത്തിയ റോഡുകളിൽ അറ്റകുറ്റ പ്രവൃത്തിയൊന്നും നടത്താൻ തയ്യാറാകാത്തതാണ് റോഡ് തകർച്ച പൂർണമാകാൻ ഇടയാക്കിയത്.
കൊടിയമ്മയിലെ ഗ്രാമീണ റോഡുകൾ തകർന്നടിഞ്ഞു;യാത്ര ദുസഹം,പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
Leave a comment