കുമ്പള.ദേശീയ പാത നിർമാണ പ്രവൃത്തികൾക്കായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് നിർബാധം തുടരുന്നു.
ബംബ്രാണ-ആരിക്കാടി ഗ്രൂപ്പ് വില്ലേജിൽപ്പെട്ട താഴെ കൊടിയമ്മ കൂദിരക്കണ്ടം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് വ്യാപകമായി മണ്ണ് കടത്തുന്നത്.
വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ അധികാരികളുടെ അനുമതിയില്ലാതെയാണ് ഇവിടെ നിന്നും മണ്ണ് കടത്തികൊണ്ടുപോകുന്നത്.
ഒരാഴ്ചയിലേറെയായി ഇത് തുടരുന്നു.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന തൊട്ടടുത്ത കുണ്ടാപ്പ് കോളനിയിലെ വീടുകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് കുന്നിടിക്കൽ പുരോഗമിക്കുന്നത്.
നൂറ് കണക്കിന് ലോഡ് മണ്ണ് ദിവസവും ഇവിടെ നിന്നും കൊണ്ടു പോകുന്നുണ്ട്.
കൂറ്റൻ ഹിറ്റാച്ചി ഉപയോഗിച്ചാണ് കുന്നിടിക്കുന്നത്.
ഇരുപതോളം അടി ഉയരത്തിലാണ് കുന്നിടിക്കൽ.
ഇതേ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കുന്നിടിക്കലിലെ അശാസ്ത്രീയത പ്രദേശത്ത് മഴക്കാലങ്ങളിൽ മണ്ണിടിച്ചിൽ അടക്കമുള്ള അപകടങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്നാണ് കരാർ കമ്പനി അധികൃതർ നാട്ടുകാരോട് പറഞ്ഞത്.
എന്നാൽ കുന്നിടിച്ച് മണ്ണു കടത്താൻ യാതൊരു വിധ അനുമതിയും നൽകിയിട്ടില്ലെന്ന് ബംബ്രാണ വില്ലേജ് ഓഫീസർ പറഞ്ഞു.
മറ്റു റവന്യു അധികാരികൾ അനുമതി നൽകിയതായി അറിയില്ലെന്ന് അദേഹം പറഞ്ഞു. ദേശീയ പാത നിർമാണ ജോലികൾക്ക് ഇത്തരത്തിൽ മഞ്ചേശ്വരം താലൂക്കിലെ വിവിധ മലയോര മേഖലകളിലടക്കം കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകമാണ്. ഇന്നത രാഷ്ട്രീയ ഉദ്യാഗസ്ഥന്മാരുടെ മൗനാനുവാദത്തോടെയാണ് ദേശീയ പാത കരാർ കമ്പനി അധികൃതർ നിയമങ്ങൾ കാറ്റിൽ പറത്തി കുന്നിടിക്കുന്നത്.
അതേ സമയം ലോറികൾ കയറി പ്രദേശത്ത്
കോൺക്രീറ്റ് റോഡ് തകരാനിടയായ സംഭവം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മണ്ണ് കടത്താൻ മാഫിയകളും
ദേശീയ പാത നിർമാണത്തിൻ്റെ പേരിൽ നിർമാണ കമ്പനി അധികൃതർ കുന്നിടിച്ച് മണ്ണ് കടത്തുന്ന പ്രദേശങ്ങളിൽ ഇതിൻ്റെ മറപിടിച്ച് മണ്ണ് കടത്താൻ മണ്ണ് മാഫിയകളും രംഗത്ത്.
കരാർ കമ്പനി അധികൃതർ അനുമതി കൂടാതെ കുന്നിടിക്കുന്നത് മനസിലാക്കി,
ഇത്തരം പ്രദേശങ്ങളോട് ചേർന്ന് മണ്ണ് കടത്തുന്നത് പതിവാണ്.
വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ ദേശീയ പാത നിർമാണത്തിൻ്റെ മറപിടിച്ച് മണ്ണ് മാഫിയകൾ സജീവമായി രംഗത്തുള്ളത്.
പരാതി പെട്ടാൽ തന്നെ പൊലിസ്, റവന്യു അധികൃതർ സ്ഥലത്ത് എത്താൻ തയ്യാറാകുന്നില്ല
- ദേശീയപാത നിർമാണത്തിൻ്റെ പേരിൽ നിയമങ്ങൾ കാറ്റിൽ പറത്തി കരാർ കമ്പനി വ്യാപകമായി കുന്നിടിക്കുന്നുകുമ്പള.ദേശീയ പാത നിർമാണ പ്രവൃത്തികൾക്കായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് നിർബാധം തുടരുന്നു.ബംബ്രാണ-ആരിക്കാടി ഗ്രൂപ്പ് വില്ലേജിൽപ്പെട്ട താഴെ കൊടിയമ്മ കൂദിരക്കണ്ടം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് വ്യാപകമായി മണ്ണ് കടത്തുന്നത്.വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ അധികാരികളുടെ അനുമതിയില്ലാതെയാണ് ഇവിടെ നിന്നും മണ്ണ് കടത്തികൊണ്ടുപോകുന്നത്.ഒരാഴ്ചയിലേറെയായി ഇത് തുടരുന്നു.നിരവധി കുടുംബങ്ങൾ താമസിക്കുന്ന തൊട്ടടുത്ത കുണ്ടാപ്പ് കോളനിയിലെ വീടുകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് കുന്നിടിക്കൽ പുരോഗമിക്കുന്നത്.നൂറ് കണക്കിന് ലോഡ് മണ്ണ് ദിവസവും ഇവിടെ നിന്നും കൊണ്ടു പോകുന്നുണ്ട്.കൂറ്റൻ ഹിറ്റാച്ചി ഉപയോഗിച്ചാണ് കുന്നിടിക്കുന്നത്.ഇരുപതോളം അടി ഉയരത്തിലാണ് കുന്നിടിക്കൽ.ഇതേ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കുന്നിടിക്കലിലെ അശാസ്ത്രീയത പ്രദേശത്ത് മഴക്കാലങ്ങളിൽ മണ്ണിടിച്ചിൽ അടക്കമുള്ള അപകടങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്നാണ് കരാർ കമ്പനി അധികൃതർ നാട്ടുകാരോട്… Read more: ദേശീയപാത നിർമാണത്തിൻ്റെ പേരിൽ നിയമങ്ങൾ കാറ്റിൽ പറത്തി കരാർ കമ്പനി വ്യാപകമായി കുന്നിടിക്കുന്നു
- സഞ്ചാരികളെ മാടി വിളിച്ച് പൊസഡിഗുംബെ; ജില്ലയിലെ ടൂറിസം പദ്ധതികൾ പാളുന്നുകാസർകോട്.ജില്ലയിലെ ടൂറിസം പദ്ധതികൾക്ക് ജീവൻ വെക്കുന്നില്ലായെന്ന ആക്ഷേപം നിലനിൽക്കെ ഫണ്ട് അനുവദിച്ചതും, ഭരണാനുമതി ലഭിച്ചതുമായ “പൊസഡിഗുംബെ’ ടൂറിസം പദ്ധതിയും ഇഴയുന്നു. മഞ്ഞം പൊതിക്കുന്ന്, റാണിപുരം മലനിരകൾക്കൊപ്പം ജില്ലയിലെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമാക്കുകയായിരുന്നു പൊസഡിഗുംബെ ടൂറിസം പദ്ധതി കൊണ്ട് ബി.ആര്.ഡി.സിയുടെ ലക്ഷ്യം. എ.കെ.എം അഷ്റഫ് എം.എൽ.എ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിഷയം ചൂണ്ടിക്കാട്ടി നിയമസഭയിൽ സംസാരിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടിപതിനൊന്ന് ലക്ഷം അനുവദിച്ചിരുന്നു. ഇതിന് സാങ്കേതികാനുമതി ലഭിക്കുകയുണ്ടായി. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പ്രവേശന കവാടം, ഇൻഫർമേഷൻ കി യോസ്ക്,കഫെ,ക്ലോക്ക് റൂം,ശുചി മുറികൾ, വ്യൂ ടവർ എന്നിവ ഉൾപ്പെടുത്തിയാണ് ഭരണാനുമതി ലഭിച്ചത്. വർഷം ഒന്ന് പിന്നിട്ടിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പോലും… Read more: സഞ്ചാരികളെ മാടി വിളിച്ച് പൊസഡിഗുംബെ; ജില്ലയിലെ ടൂറിസം പദ്ധതികൾ പാളുന്നു

- കദീജുമ്മയുടെ വീട് പൂർത്തിയാകണമെങ്കിൽ കെ.എസ്.ഇ.ബി കനിയണംകുമ്പള.ബദ് രിയാ നഗറിലെ വിധവയായ കദീജുമ്മയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ കുമ്പള സെഷൻ കെ.എസ്.ഇ.ബി അധികൃതർ കനിയണം. 2019-20 സാമ്പത്തിക വർഷം ലൈഫ് മിഷൻ ഭവന പദ്ധതിയിൽ കുമ്പള പഞ്ചായത്ത് നൽകിയതാണ് നായിക്കാപ്പ് ശിവാജി നഗറിൽ സർക്കാരിൽനിന്ന് ലഭിച്ച ഭൂമിയിൽ വീടിനുള്ള സഹായം. വീട് നിർമാണം പകുതിയിലായപ്പോൾ വൈദ്യുതി ലൈൻ തടസമായി.വീടിന്റെ മുകളിലൂടെയാണ് വൈദ്യുതി ലൈൻ പോകുന്നത്. പഞ്ചായത്തുനിന്ന് രണ്ട് ഗഡുക്കളായി ലഭിച്ച ഒന്നേകാൽ ലക്ഷം രൂപ കൊണ്ട് വീടിന്റെ മതിൽ വരെ ഉയർത്തി. പിന്നീടാണ് കുരുക്ക് വീഴുന്നത്.വൈദ്യുതി ലൈൻ വീടിന്റെ മുകളിലൂടെയാണെന്ന കാര്യം വൈകിയാണ് കദീജുമ്മ അറിയുന്നത്. നിർമാണ തൊഴിലാളികൾ വിവരം നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ഈ കുരുക്കഴിക്കാൻ നേരത്തെ തന്നെ കഴിയുമായിരുന്നുവെന്ന് കദീജുമ്മ… Read more: കദീജുമ്മയുടെ വീട് പൂർത്തിയാകണമെങ്കിൽ കെ.എസ്.ഇ.ബി കനിയണം
- റഷ്യൻ മൈതാനത്ത് പന്ത് തട്ടാൻ ഫുട്ബോൾ ഗ്രാമത്തിൽ നിന്നും ഡോ: ഷനിൻ കാഫിലാസ്റഷ്യ.(കൃഗിസ്ഥാൻ).മൊഗ്രാലിലെ ഫുട് ബോൾ പ്രേമികളുടെ ആവേശം വാനോളമുയർത്തി റഷ്യൻ മൈതാനത്ത് പന്ത് തട്ടുകയാണ് മൊഗ്രാൽ സ്വദേശി ഡോ:ഷനിൻ കാഫിലാസ്. കാൽപന്തുകളി മൊഗ്രാലുകാരുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്നതാണ്. ലോകത്തെവിടെയായാലും ഫുട്ബോളിനോടുള്ള കമ്പം അവർ പുറത്തെടുക്കും. ഡോ:ഷനിൻ കാഫിലാസ് റഷ്യയിലാണ് മെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയത്. ഡോക്ടറായ അദ്ദേഹം ഇപ്പോൾ “റഷ്യൻ അമാറിസ് ടീമിന്റെ “കാപ്റ്റൻ ആയി പ്രാക്ടീസ് ചെയ്തുവരുന്നു. നല്ലൊരു ഫുട്ബോൾ താരമായ ഷനിൻ കിട്ടുന്ന സമയത്ത് കാൽപന്ത് കളിക്ക് സമയം കണ്ടെത്തുന്നു. അതുകൊണ്ടുതന്നെയാണ് ഷനിൻ സ്ട്രോങ്ങ് ഇലവൻ ടീമിൽ ഇടം പിടിച്ചതും. കൃഗിസ്ഥാനിൽ നടക്കുന്ന ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ സ്ട്രോങ്ങ് ഇലവൻ പാകിസ്ഥാൻ സ്പോൺസർ ടീം ഏറ്റവും കൂടുതൽ പ്രതിഫലത്തോടെ ലേലം വിളിച്ചെടുത്തത് ഡോ:ഷനിൻ കാഫിലാസിനെയാ യിരുന്നു. മികച്ച… Read more: റഷ്യൻ മൈതാനത്ത് പന്ത് തട്ടാൻ ഫുട്ബോൾ ഗ്രാമത്തിൽ നിന്നും ഡോ: ഷനിൻ കാഫിലാസ്
- ആരിക്കാടി ഹെൽപ്പ് ലൈൻ വാട്സ് ആപ്പ് കൂട്ടായ്മ പത്താം വാർഷികം ആഘോഷിക്കുന്നുകുമ്പള.കലാ-കായിക- ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മയായ ആരിക്കാടി ഹെൽപ്പ് ലൈൻ ഗ്രൂപ്പ് അതിൻ്റെ 10ാം വാർഷികം ആഘോഷിക്കുന്നു. കഴിഞ്ഞ പത്തു വർഷമായി നാട്ടിലെ കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തിയ സംഘടന സാമുഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയോളം രൂപ ഇതിനോടകം ചിലവഴിച്ചു. ആക്സിഡൻറ് ഫണ്ട്, മെഡിക്കൽ ഫണ്ട്, വിവാഹ, വിദ്യാഭ്യാസ ധനസഹായം, കലാ-കായിക മേഖലയിലുള്ളവരെ പരിപോഷിപ്പിക്കുന്നതിനുള്ള സഹായം എന്നിവ പ്രധാനപെട്ടത്. പുൽമാട് മൈതാനം നവീകരിക്കാൻ പത്ത്ലക്ഷം രൂപ ചിലവഴിച്ചത് കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ്. പത്താം വാർഷികാഘോഷം വിപുലമായി കൊണ്ടാടുമെന്ന് കൂട്ടായ്മയുടെ പ്രധാനികളായ ഹക്കീം ദാവൂദ്, ഹമീദ് സ്റ്റോർ,ശാഹുൽ തങ്ങൾ, അബ്ബാസ്കാർളെ,അലി ഷഹമ സത്താർ ആരിക്കാടി… Read more: ആരിക്കാടി ഹെൽപ്പ് ലൈൻ വാട്സ് ആപ്പ് കൂട്ടായ്മ പത്താം വാർഷികം ആഘോഷിക്കുന്നു
- ദേശീയ പാത വികസനം; ഷിറിയ വികസന സമിതി പ്രക്ഷോഭത്തിലേക്ക്; 28 ന് പ്രതിഷേധ സംഗമംകുമ്പള.ദേശീയ പാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലന്നെ ആവശ്യംശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി ഇരുപത്തിയഞ്ച് വർഷം മുമ്പ് രൂപീകരിച്ച ഷിറിയ വികസന സമിതി മേൽപ്പാലത്തിനായുള്ള സമരം ഏറ്റെടുക്കുന്നു. ഇതിൻ്റെ ഭാഗമായി 28 വ്യാഴാഴ്ച വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഷിറിയ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് ഷിറിയ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. നിർമാണം പൂർത്തിയാക്കി ദേശീയപാത പൂർണമായും തുറന്നുകൊടുക്കുന്നതോടെ ഷിറിയ കുന്നിൽ പ്രദേശം തീർത്തും ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാകും. സ്വകാര്യ സ്കൂൾ മദ്റസ, അങ്കണവാടി അടക്കമുള്ള സ്ഥാപനങ്ങളും, വിവിധ ആരാധനാലയങ്ങളും ഇവിടെയുണ്ട്. ദേശീയ പാത നിർമാണം കുട്ടികളുടെ സ്കൂൾ പഠനത്തെ… Read more: ദേശീയ പാത വികസനം; ഷിറിയ വികസന സമിതി പ്രക്ഷോഭത്തിലേക്ക്; 28 ന് പ്രതിഷേധ സംഗമം
- മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്, നിരവധി പേർ മരിച്ചതായി വിവരംമുംബൈ.മുംബൈ നഗരത്തിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം.നിരവധി പേർ മരിച്ചതായി വിവരം.ഡോംഗ്രി അബ്ദുൽ റഹിമാൻ ബാവ ദർഗക്ക് സമീപം ബാബ ഗല്ലിയിയിലെ അൻസാരി ടവറിലാണ് തീപിടിച്ചത്.ബുധനാഴ്ച്ച ഉച്ചയോടെയാണ്മുംബൈ നഗരമധ്യത്തിൽ ഭീതിയിലാഴ്ത്തിയ തീപിടുത്തമുണ്ടായത്.പാചകവാതക സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്ന് തീ പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.മുപ്പതിലേറെ നിലകളുള്ള കെട്ടിടത്തിലെ പതിമൂന്നാം നിലയിലാണ് തീ പിടിച്ചത്.നിരവധി ആളുകൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലിസിൻ്റെയും അഗ്നി രക്ഷാസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുപതിലേറെ അഗ്നി രക്ഷാ യൂനിറ്റുകൾ തീയണക്കുന്നതിനായുള്ള ശ്രമം തുടരുന്നു.തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പൊലിസ്.ചിത്രം : കെട്ടിടത്തിൽ നിന്നും തീ ഉയരുന്നു
- ദേശീയപാത നിർമാണത്തിൻ്റെ പേരിൽ നിയമങ്ങൾ കാറ്റിൽ പറത്തി കരാർ കമ്പനി വ്യാപകമായി കുന്നിടിക്കുന്നുകുമ്പള.ദേശീയ പാത നിർമാണ പ്രവൃത്തികൾക്കായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് നിർബാധം തുടരുന്നു.ബംബ്രാണ-ആരിക്കാടി ഗ്രൂപ്പ് വില്ലേജിൽപ്പെട്ട താഴെ കൊടിയമ്മ കൂദിരക്കണ്ടം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് വ്യാപകമായി മണ്ണ് കടത്തുന്നത്.വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ അധികാരികളുടെ അനുമതിയില്ലാതെയാണ് ഇവിടെ നിന്നും മണ്ണ് കടത്തികൊണ്ടുപോകുന്നത്.ഒരാഴ്ചയിലേറെയായി ഇത് തുടരുന്നു.നിരവധി കുടുംബങ്ങൾ താമസിക്കുന്ന തൊട്ടടുത്ത കുണ്ടാപ്പ് കോളനിയിലെ വീടുകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് കുന്നിടിക്കൽ പുരോഗമിക്കുന്നത്.നൂറ് കണക്കിന് ലോഡ് മണ്ണ് ദിവസവും ഇവിടെ നിന്നും കൊണ്ടു പോകുന്നുണ്ട്.കൂറ്റൻ ഹിറ്റാച്ചി ഉപയോഗിച്ചാണ് കുന്നിടിക്കുന്നത്.ഇരുപതോളം അടി ഉയരത്തിലാണ് കുന്നിടിക്കൽ.ഇതേ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കുന്നിടിക്കലിലെ അശാസ്ത്രീയത പ്രദേശത്ത് മഴക്കാലങ്ങളിൽ മണ്ണിടിച്ചിൽ അടക്കമുള്ള അപകടങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്നാണ് കരാർ കമ്പനി അധികൃതർ നാട്ടുകാരോട്… Read more: ദേശീയപാത നിർമാണത്തിൻ്റെ പേരിൽ നിയമങ്ങൾ കാറ്റിൽ പറത്തി കരാർ കമ്പനി വ്യാപകമായി കുന്നിടിക്കുന്നു
- പൈവളിഗെ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി വരുന്നുപൈവളിഗെ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി വരുന്നു 39.65 ലക്ഷം അനുവദിച്ചു ഉപ്പള.സംസ്ഥാന സർക്കാർ കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന തെങ്ങുകൃഷി വികസന പദ്ധതിയായ ‘കേര ഗ്രാമം’പൈവളിഗെ പഞ്ചായത്തിൽ വരുന്നു.പദ്ധതിക്ക് 39.65 ലക്ഷം രൂപ വകയിരുത്തിയതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു. നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിനുതകുന്ന വളം വിതരണം, അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈ വിതരണം, പ്രായമേറിയതും രോഗം ബാധിച്ചതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം തൈ നട്ട് പിടിപ്പിക്കൽ,തെങ്ങിന്റെ ഉൽപാദനവും ഉൽപാദന ക്ഷമതയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംയോജിത വളപ്രയോഗം, കീടരോഗ നിയന്ത്രണം,ഇടവിള കൃഷി , ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ ,കമ്പോസ്റ്റ് യൂനിറ്റുകൾ തയ്യാറാക്കൽ തുടങ്ങിയവയെല്ലാം കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടും. പഞ്ചായത്തിലെ മുഴുവൻ വാർഡിലെയും നാളികേര കർഷകർ ഇതിൻെറ ഗുണഭോക്താക്കളായിരിക്കും.അടുത്ത… Read more: പൈവളിഗെ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി വരുന്നു