
കുമ്പള.നൂറാം വർഷത്തിലേക്ക് കടക്കുന്ന ഷിറിയ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ശദാബ്ദി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു.
സ്കൂളിൽ നടന്ന ബഹുജന കൺവെൻഷനിൽ ഇതിൻ്റെ പ്രഖ്യാപനം നടന്നു.
ഈ വർഷം സെപ്റ്റംബർ 27 ന് ശതാബ്ദി ആഘോഷിക്കാനാണ് തീരുമാനം.
പഞ്ചായത്തംഗം ബീഫാത്തിമ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഷാജി, പ്രധാന അധ്യാപകൻ സിദ്ദിഖ് എന്നിവര ആഘോഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.
മുട്ടം കുഞ്ഞി കോയ തങ്ങൾ, ശ്രീധര ഷെട്ടി മുട്ടം എന്നിവർ മുഖ്യാതിഥികളായി.
പി.ടി.എ പ്രസിഡന്റ് ഷാഫി സഅദി ശതാബ്ദി ആഘോഷ പ്രഖ്യാപനം നടത്തി.അബ്ബാസ് ഓണന്ത,ഹനീഫ ഹാജി മുട്ടം, ഇബ്രാഹിം കോട്ട,മഷൂദ് ഷിറിയ, ഫാറൂഖ് ഷിറിയ,ഹനീഫ് പി.എം, ജലീൽ ഷിറിയ, ഷംഷീർ സംസാരിച്ചു.
മെഡിക്കൽ ക്യാംപ്,പൂർവ്വ വിദ്യാർത്ഥി സംഗമം,വിളമ്പര ജാഥ, കൂട്ടയോട്ടം, ഭക്ഷ്യമേള, സുവനീർ പ്രകാശനം എന്നിവ
ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
ബീഫാത്തിമ അബൂബക്കർ ( ചെയർപേഴ്സൺ), പ്രിൻസിപ്പൽ ഷാജി (ജന. കൺവീനർ), പ്രധാന അധ്യാപകൻ സിദ്ദിഖ് ( ട്രഷറർ)
പി.ടി.എ പ്രസിഡൻ്റ് ശാഫി സഅദി(വർ.ചെയർ).യൂസുഫ് തറവാട് ( വർ.കൺ).