
തിരുവനന്തപുരം: നാടകീയ ക്കങ്ങൾക്കൊടുവിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവർ രാജിവെച്ചു. രാവിലെ 9.40 ന് സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറി. അൽപ്പ സമയത്തിനകം പി.വി അൻവർ മാധ്യമങ്ങളെ കാണും. മുൻ കൂട്ടി നിശ്ചയിച്ച പ്രകാരമാണ് മാധ്യമങ്ങളെ കാണുക. തൃണമുൽ കോൺഗ്രസിലേക്ക് പോകുന്നതിൻ്റെ ഭാഗമായിട്ടാണ് രാജിയെന്നാണ് വിവരം.