പൈവളിഗെ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി വരുന്നു
39.65 ലക്ഷം അനുവദിച്ചു
ഉപ്പള.സംസ്ഥാന സർക്കാർ കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന തെങ്ങുകൃഷി വികസന പദ്ധതിയായ ‘കേര ഗ്രാമം’പൈവളിഗെ പഞ്ചായത്തിൽ വരുന്നു.
പദ്ധതിക്ക് 39.65 ലക്ഷം രൂപ വകയിരുത്തിയതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു.
നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിനുതകുന്ന വളം വിതരണം,
അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈ വിതരണം, പ്രായമേറിയതും രോഗം ബാധിച്ചതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം തൈ നട്ട് പിടിപ്പിക്കൽ,തെങ്ങിന്റെ ഉൽപാദനവും ഉൽപാദന ക്ഷമതയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംയോജിത വളപ്രയോഗം, കീടരോഗ നിയന്ത്രണം,ഇടവിള കൃഷി , ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ ,കമ്പോസ്റ്റ് യൂനിറ്റുകൾ തയ്യാറാക്കൽ തുടങ്ങിയവയെല്ലാം കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടും. പഞ്ചായത്തിലെ മുഴുവൻ വാർഡിലെയും നാളികേര കർഷകർ ഇതിൻെറ ഗുണഭോക്താക്കളായിരിക്കും.
അടുത്ത ഘട്ടത്തിൽ മറ്റു പഞ്ചായത്തുകളെ കൂടി കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് എം.എൽ.എ അറിയിച്ചു.
പൈവളിഗെ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി വരുന്നു
Leave a comment