മഞ്ചേശ്വരം.മാനവസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും,അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനും, വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി “കേരള കലാ കൂട്ടായ്മ”സംഘടിപ്പിച്ച സംഗീതയാത്രക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആവേശകരമായ സ്വീകരണം. യാത്ര ശനിയാഴ്ച വൈകിട്ട് നെല്ലിക്കട്ടയിൽ സമാപിക്കും.
ഉക്കിനടുക്ക,ബന്ദിയോട് കുണ്ടങ്കാറടുക്ക,മീഞ്ച പഞ്ചായത്തിലെ മീയാപദവ്, വൊർക്കാടി പഞ്ചായത്തിലെ മജീർപ്പള്ള എന്നിവിടങ്ങളിൽ സ്വീകരണം ഒരുക്കി.
ഉക്കിനടുക്കയിൽ
ടി.എം.എ കരീം സംഗീത ഉദ്ഘാടനം ചെയ്തു.സിനിമ പിന്നണി ഗായകൻ മുന്നാ മുജീബ്, എം.എ ഗഫൂർ എടവണ്ണ, ഇ.എം ഇബ്രാഹിം മൊഗ്രാൽ,ഹാരിസ് മൊഗ്രാൽ, ഷബീർ ഉറുമി,റഷീദ് ഉപ്പള,ഫിറോസ് മൊഗ്രാൽ തുടങ്ങിയ ഇരുപതോളം കലാകാരന്മാർ സംഗീതനിശയിൽ അണിനിരന്നു.
പ്രോഗ്രാം ഡയറക്ടർ ഇ.എം ഇബ്രാഹിം മൊഗ്രാലിനെ വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റ് ഭാരതി മെമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ എം.സി ഖമറുദ്ദീൻ,ടി.എം.എ കരീം, ജനപ്രതിനിധികളായ സിദ്ദീഖ്,ഉമ്മർ,ഫാദർ മാണിക്യത്തായി,എ.ബി ഷാഫി പൊവ്വൽ,ഹമീദ് കോളിയടുക്കം,എം.എ ഗഫൂർ,കാനേഷ് പൂനൂർ,ഷബീർ ഉറുമി, ജാഫർ, യുസുഫ് തുടങ്ങിയവർ സംബന്ധിച്ചു.
