റഷ്യ.(കൃഗിസ്ഥാൻ).മൊഗ്രാലിലെ ഫുട് ബോൾ പ്രേമികളുടെ ആവേശം വാനോളമുയർത്തി റഷ്യൻ മൈതാനത്ത് പന്ത് തട്ടുകയാണ് മൊഗ്രാൽ സ്വദേശി
ഡോ:ഷനിൻ കാഫിലാസ്.
കാൽപന്തുകളി മൊഗ്രാലുകാരുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്നതാണ്. ലോകത്തെവിടെയായാലും ഫുട്ബോളിനോടുള്ള കമ്പം അവർ പുറത്തെടുക്കും.
ഡോ:ഷനിൻ കാഫിലാസ് റഷ്യയിലാണ് മെഡിക്കൽ കോഴ്‌സ് പൂർത്തിയാക്കിയത്. ഡോക്ടറായ അദ്ദേഹം ഇപ്പോൾ “റഷ്യൻ അമാറിസ് ടീമിന്റെ “കാപ്റ്റൻ ആയി പ്രാക്ടീസ് ചെയ്തുവരുന്നു. നല്ലൊരു ഫുട്ബോൾ താരമായ ഷനിൻ കിട്ടുന്ന സമയത്ത് കാൽപന്ത് കളിക്ക് സമയം കണ്ടെത്തുന്നു. അതുകൊണ്ടുതന്നെയാണ് ഷനിൻ സ്ട്രോങ്ങ് ഇലവൻ ടീമിൽ ഇടം പിടിച്ചതും.
കൃഗിസ്ഥാനിൽ നടക്കുന്ന ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ സ്ട്രോങ്ങ് ഇലവൻ പാകിസ്ഥാൻ സ്പോൺസർ ടീം ഏറ്റവും കൂടുതൽ പ്രതിഫലത്തോടെ ലേലം വിളിച്ചെടുത്തത് ഡോ:ഷനിൻ കാഫിലാസിനെയാ യിരുന്നു. മികച്ച പ്ലാറ്റി നം സ്ട്രൈക്കറാണ് ഷനിൻ.
ഇത് ഫുട്ബാൾ ഗ്രാമമായ മൊഗ്രാലിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ്.
22-ാം വയസിനിടയിൽ തന്നെ മെഡിക്കൽ കോഴ്സ് പൂർത്തിയാക്കി ഡോ: പദവി കരസ്ഥമാക്കുകയും, ഫുട്ബോളിൽ മികച്ച കളിക്കാരനാവുകയും ചെയ്യുക വഴി നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് ഡോ:ഷനിൻ. ഇപ്പോൾ.സ്ട്രോങ്ങ് ഇലവൻ ടീം ക്ലബ്ബിനുവേണ്ടി ബൂട്ടണിയുന്ന ഡോ:ഷനിൻ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിലൂടെയാണ് ഫുട്ബോൾ രംഗത്തേക്ക് വരുന്നത്. ചെറിയ പ്രായത്തിൽ വലിയ നേട്ടങ്ങളുമായി നാട്ടിലെ അഭിമാനമായി മാറുകയാണ് ഡോ:ഷനിൻ കാഫിലാസ്.
പ്രവാസ ലോകത്തെ ജീവകാരുണ്യ മേഖലയിലെ വെള്ളിനക്ഷത്രം സൗദി അറേബ്യ ജിദ്ദയിലെ യുവ വ്യവസായ പ്രമുഖനുമായ എംജി ലത്തീഫ് കാഫിലാസിന്റെയും, “മലബാർ അടുക്കള”യുടെ ജിദ്ദയിലെ നെടുംതൂണായി പ്രവർത്തിച്ചുവരുന്ന കുബ്രയുടെയും മകനാണ് ഡോ:ഷനിൻ. ഉപ്പയും ഉമ്മയും വിത്യസ്ത മേഖലകളിലൂടെ പേരെടുത്തത് പോലെ കാൽപന്തുകളിയിലൂടെ ഉന്നതങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ:ഷനിൻ.
റഷ്യൻ മൈതാനത്ത് പന്ത് തട്ടാൻ ഫുട്ബോൾ ഗ്രാമത്തിൽ നിന്നും ഡോ: ഷനിൻ കാഫിലാസ്
Leave a comment