
കുമ്പള.ഷിറിയ കുന്നില്‍ ലത്വീഫിയ്യ ഇസ് ലാമിക് കോംപ്ലക്‌സില്‍ വർഷം തോറും നടത്തിവരാറുള്ള അജ്മീര്‍ ആണ്ട് നേര്‍ച്ച ജനുവരി നാല് മുതല്‍ എട്ട് വരെ നടക്കും.
ശനിയാഴ്ച രാവിലെ 9 ന് സ്വാഗത സംഘം ചെയര്‍മാന്‍ ഹനീഫ് ഹാജി അട്ക്കം പതാക ഉയര്‍ത്തും.സ്ഥാപന സാരഥികളായിരുന്ന താജുശ്ശരീഅ അലി കുഞ്ഞി ഉസ്താദ്,പി.എ ഉസ്താദ്,
ഒളയം മഖാം,മുട്ടം മഖാം എന്നീ സിയാറത്തുകള്‍ക്ക് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍,അബ്ദുള്‍ മജീദ് ഫൈസി,സയ്യിദ് ജഅഫര്‍ നുഅമാന്‍ തങ്ങള്‍,ഇബ്റാഹീം ഫൈസി,അബ്ദുള്‍ റഹിമാൻ നിസാമി തുടങ്ങിയവർ നേതൃത്വം നല്‍കും.
വൈകിട്ട് ഏഴിന് ഖുദുവത്തുസ്സാദാത്ത് കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
കെ.പി ഹുസൈന്‍ സഅദി മുഖ്യ പ്രഭാഷണം നടത്തും.
5 ന് ഞായറാഴ്ച നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍ ഗാന്ധി നഗര്‍ പ്രാര്‍ത്ഥന നടത്തും. ആറിന് രാവിലെ 10 മണിക്ക് കുടുംബ സംഗമം നടക്കും.സയ്യിദ് ശഹീര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എന്‍.മുഹമ്മദ് സഖാഫി പാത്തൂർ അധ്യക്ഷനായി.
അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തും. വൈകിട്ട് ഏഴ് മണിക്ക് കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ തങ്ങൾ പ്രാര്‍ത്ഥന നടത്തും. ഡോ:ഫാറുഖ് നഈമി പ്രഭാഷണം നടത്തും.
7ന് ദിക്ർ ഹല്‍ഖയ്‌ക്ക് സയ്യിദ് മഷ്ഹൂദ് തങ്ങള്‍ കൂറ നേതൃത്വം നല്‍കും.പേരോട് അബ്ദുള്‍ റഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
8ന് രാവിലെ ഒമ്പത് മണിക്ക് ഖത്മുല്‍ ഖുര്‍ആന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. അജ്മീര്‍ നേർച്ചക്ക് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ നേതൃത്വം നല്‍കും.
സമാപന സംഗമം സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ മുത്തന്നൂര്‍ കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും.
തുടർന്ന് ആയിരങ്ങള്‍ക്ക് അന്നാദാനത്തോടെ പരിപാടിക്ക് സമാപനമാകും.