
കുമ്പള.നായാട്ടു സംഘം തെന്നു കരുതുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വളർത്തു നായ ചത്തു.ബന്തിയോടിന് സമീപം ഹേരൂർ, മീപ്പിരിയിലെ കൊറഗപ്പയുടെ നായയാണ് ചത്തത്. വ്യാഴാഴ്ച്‌ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
ഇതിനിടയിലാണ് ജീപ്പുമായി ഒരാൾ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടത്. ഇക്കാര്യം കുമ്പള പൊലിസിൽ അറിയിച്ചു.
ഇതേ തുടർന്ന് സി.ഐ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി യുവാവിനെയും ജീപ്പും കസ്റ്റഡിയിലെടുത്തു. കുണ്ടംകുഴി സ്വദേശിയായ ഉണ്ണികൃഷ്ണൻ (48) എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തി.
ജീപ്പിനകത്തു നടത്തിയ പരിശോധനയിൽ രണ്ടു വെടിയുണ്ടകൾ പൊലിസ് കണ്ടെടുത്തു.