
ഉപ്പള.ജി.വി.എച്ച്.എസ്.എസ് ഹേരൂരിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി
വ്യക്തിത വികസന കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ചായിരുന്നു ക്യാംപ്.
എ.കെ.എം അഷ്‌റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ അബ്ദുൾ റഹീം അധ്യക്ഷനായി. ഡോ.ഗീത
കെ.പി ക്യാംപ് വിശദീകരണം നടത്തി.മംഗൽപാടി പഞ്ചായത്ത് അംഗം മജീദ് പച്ചമ്പള, അഷ്റഫ് കൊടിയമ്മ സംസാരിച്ചു.
മുഹമ്മദ് താജ്,നിർമൽ കുമാർ കാടകം ക്ലാസുകൾക്ക് നേതൃത്വം നൽകി.പ്രധാന അധ്യാപകൻ അബ്ദുൾ ഹമീദ്,ഫൗസിയ ടീച്ചർ സംസാരിച്ചു