
കുമ്പള.ഉമറലി ശിഹാബ് തങ്ങൾ വാഫി കോളജ് കൊക്കച്ചാൽ പതിമൂന്നാം വാർഷിക, ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു.
മമ്മുഞ്ഞി ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ യൂസഫ് സെഞ്ചുറിയുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ബി.എസ്.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരി സനദ് ദാന പ്രഭാഷണം നടത്തി.
രാജ്മോഹൻ ഉണ്ണിത്താൻ എം പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ മുഖ്യ അതിഥികൾ ആയിരുന്നു.
അച്ചടക്കത്തിൽ അധിഷ്ഠിതമായ ആദർശ ശുദ്ധിയുള്ള അർപ്പണബോധമുള്ള സ്വാശ്രയശീലം തങ്ങളിലും ജനങ്ങളിലും വളർത്തിയെടുക്കാൻ കഴിയുന്ന കായികവും മാനസികവുമായി പരിശീലനം സിദ്ധിച്ച സേവന സന്നദ്ധരായ ഒരു തലമുറയെ വാർത്തെടുത്ത് നമ്മുടെ രാജ്യത്തിൻറെ പാരമ്പര്യം, പൈതൃകം, ജനാധിപത്യം, മതേതരത്വം,ഭരണഘടന ഇതിൻറെയൊക്കെ താവലാളന്മാരായി മാറുവാൻ കഴിയുന്ന ഒരു സമൂഹ സൃഷ്ടിയാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
കോളേജ് പ്രിൻസിപ്പാൾ ഖാലിദ് ബാഖവി സനദ് ദാനം നിർവഹിച്ചു.
സി.ഐ.സി വർക്കിംഗ് സെക്രട്ടറി അബ്ദുൽ ബറ് വാഫി, കല്ലട്ര മാഹിൻ ഹാജി, മുനീർ ഹാജി കമ്പാർ, കരീം സിറ്റി ഗോൾഡ്, യു.കെ യൂസഫ്, മാഹിൻ കേളോട്ട്, ജില്ല പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ബി ഹനീഫ്, മൂസ ഹാജി ബന്തിയോട്, പി.എം സലിം,സലാം ഹാജി, യു.കെ അഷറഫ്, ഫൈൻ ഗോൾഡ് യൂസഫ് ഹാജി, അബ്ദുൽ ഖാദർ കളായി, സലാം ഹാജി വെൽഫിറ്റ്, ഇബ്രാഹിം ഡ്രീം പോയിൻറ്, അസീസ് ഹാജി പെരിങ്ങടി, അസീസ് പൊയ്യ, അബൂബക്കർ ബായാർ, അബ്ബാസ് അപ്സര, ശിഹാബ് സൽമാൻ, മാസ്റ്റർ മൂസ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
വൈസ് പ്രിൻസിപ്പാൾ കബീർ ഹുദവി സ്വാഗതം പറഞ്ഞു. ഹാഫിസ് ഷബീർ ഖിറാഅത്ത് നടത്തി.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച എക്സ്പോയിൽ പ്രദർശിപ്പിച്ച ഖുർആനെ പരിചയപ്പെടൽ, വിവിധ എ.ഐ മോഡലുകൾ ബ്രൈലെ ലിപി പ്രദർശനവും വിശദീകരണവും സന്ദർശകർക്ക് നവ്യാനുഭവമായി.