കുമ്പള.ദേശീയ പാത നിർമാണ പ്രവൃത്തികൾക്കായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് നിർബാധം തുടരുന്നു.
ബംബ്രാണ-ആരിക്കാടി ഗ്രൂപ്പ് വില്ലേജിൽപ്പെട്ട താഴെ കൊടിയമ്മ കൂദിരക്കണ്ടം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് വ്യാപകമായി മണ്ണ് കടത്തുന്നത്.
വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ അധികാരികളുടെ അനുമതിയില്ലാതെയാണ് ഇവിടെ നിന്നും മണ്ണ് കടത്തികൊണ്ടുപോകുന്നത്.
ഒരാഴ്ചയിലേറെയായി ഇത് തുടരുന്നു.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന തൊട്ടടുത്ത കുണ്ടാപ്പ് കോളനിയിലെ വീടുകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് കുന്നിടിക്കൽ പുരോഗമിക്കുന്നത്.
നൂറ് കണക്കിന് ലോഡ് മണ്ണ് ദിവസവും ഇവിടെ നിന്നും കൊണ്ടു പോകുന്നുണ്ട്.
കൂറ്റൻ ഹിറ്റാച്ചി ഉപയോഗിച്ചാണ് കുന്നിടിക്കുന്നത്.
ഇരുപതോളം അടി ഉയരത്തിലാണ് കുന്നിടിക്കൽ.
ഇതേ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കുന്നിടിക്കലിലെ അശാസ്ത്രീയത പ്രദേശത്ത് മഴക്കാലങ്ങളിൽ മണ്ണിടിച്ചിൽ അടക്കമുള്ള അപകടങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്നാണ് കരാർ കമ്പനി അധികൃതർ നാട്ടുകാരോട് പറഞ്ഞത്.
എന്നാൽ കുന്നിടിച്ച് മണ്ണു കടത്താൻ യാതൊരു വിധ അനുമതിയും നൽകിയിട്ടില്ലെന്ന് ബംബ്രാണ വില്ലേജ് ഓഫീസർ പറഞ്ഞു.
മറ്റു റവന്യു അധികാരികൾ അനുമതി നൽകിയതായി അറിയില്ലെന്ന് അദേഹം പറഞ്ഞു. ദേശീയ പാത നിർമാണ ജോലികൾക്ക് ഇത്തരത്തിൽ മഞ്ചേശ്വരം താലൂക്കിലെ വിവിധ മലയോര മേഖലകളിലടക്കം കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകമാണ്. ഇന്നത രാഷ്ട്രീയ ഉദ്യാഗസ്ഥന്മാരുടെ മൗനാനുവാദത്തോടെയാണ് ദേശീയ പാത കരാർ കമ്പനി അധികൃതർ നിയമങ്ങൾ കാറ്റിൽ പറത്തി കുന്നിടിക്കുന്നത്.
അതേ സമയം ലോറികൾ കയറി പ്രദേശത്ത്
കോൺക്രീറ്റ് റോഡ് തകരാനിടയായ സംഭവം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മണ്ണ് കടത്താൻ മാഫിയകളും
ദേശീയ പാത നിർമാണത്തിൻ്റെ പേരിൽ നിർമാണ കമ്പനി അധികൃതർ കുന്നിടിച്ച് മണ്ണ് കടത്തുന്ന പ്രദേശങ്ങളിൽ ഇതിൻ്റെ മറപിടിച്ച് മണ്ണ് കടത്താൻ മണ്ണ് മാഫിയകളും രംഗത്ത്.
കരാർ കമ്പനി അധികൃതർ അനുമതി കൂടാതെ കുന്നിടിക്കുന്നത് മനസിലാക്കി,
ഇത്തരം പ്രദേശങ്ങളോട് ചേർന്ന് മണ്ണ് കടത്തുന്നത് പതിവാണ്.
വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ ദേശീയ പാത നിർമാണത്തിൻ്റെ മറപിടിച്ച് മണ്ണ് മാഫിയകൾ സജീവമായി രംഗത്തുള്ളത്.
പരാതി പെട്ടാൽ തന്നെ പൊലിസ്, റവന്യു അധികൃതർ സ്ഥലത്ത് എത്താൻ തയ്യാറാകുന്നില്ല
- വാർഷിക പദ്ധതി നിർവഹണത്തിൽ ഒന്നാംമത്; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുസ് ലിം ലീഗിൻ്റെ ആദരവ് ഇന്ന്ഉപ്പള.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 2024-2025സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിൽ നൂറ് ശതമാനം ചിലവ് കൈവരിച്ച് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 6-ാംമതും എത്താൻ കൃത്യമായ ഇടപെടൽ നടത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷമീന ടീച്ചർ, വൈസ് പ്രസിഡൻ്റ് പി.കെ മുഹമ്മദ് ഹനീഫ് എന്നിവരെആദരിക്കുന്നുമംഗൽപ്പാടി പഞ്ചായത്ത് 21-ാം വാർഡ് നയബസാർ ശാഖ മുസ് ലിം ലീഗിൻ്റെ നേതൃത്വത്തിൽ ജൂലൈ 3ന് വ്യാഴാഴ്ച രാത്രി 8.30ന് കൈക്കമ്പ മണ്ണം കുഴി സാഗർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്നോഹാദരവ് നൽകും.ചടങ്ങിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഉൾപ്പെടെ മുസ് ലിം ലീഗ് മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും.മുഴുവൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്ത് കൂട്ടായ പരിശ്രമം നടത്താനായതാണ് ഇത്തരത്തിൽ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നാണ്… Read more: വാർഷിക പദ്ധതി നിർവഹണത്തിൽ ഒന്നാംമത്; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുസ് ലിം ലീഗിൻ്റെ ആദരവ് ഇന്ന്
- കുമ്പള ബസ് ഷെൽട്ടർ വിവാദം; അഴിമതി ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല,ഒറ്റക്കെട്ടായി നേരിടും:എസ്.ടി.യുകുമ്പള.കുമ്പള ടൗണിൽ ട്രാഫിക് പരിഷ്ക്കരണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് നിർമിച്ച ബസ് വെയിറ്റിങ് ഷെൽട്ടർ പ്രവൃത്തിയിൽ അഴിമതി ആരോപണം ഉന്നയിക്കുന്നത് അസൂയാലുക്കളാണെന്നും, തെരഞ്ഞെടുപ്പ് എത്തിയ ഘട്ടത്തിൽ ഒന്നും നടക്കാൻ പാടില്ലെന്ന് ചിന്തിക്കുന്ന ഒറ്റുകാരാണെന്നുംഎസ്.ടി.യു കുമ്പള യൂണിറ്റ്അടിയന്തിര യോഗം വിലയിരുത്തി.ബി.ജെ.പിയും സി.പി.എമ്മും ചില തൽപ്പര കക്ഷികളും ചേർന്ന് നടത്തുന്ന പാതിരാ നാടകത്തിന് അൽപ്പായുസ് മാത്രമേ ഉണ്ടാകൂ.ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.എസ്.ടി.യു പ്രവർത്തകർ ഒറ്റക്കെട്ടായി പാർട്ടിക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും യോഗം വ്യക്തമാക്കി.തൊഴിലാളികൾക്കുള്ള സേഫ്റ്റി സ്കീം പദ്ധതി യോഗം ചർച്ച ചെയ്തു.എസ്.ടി.യു മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല വൈസ് പ്രസിഡൻ്റ് ഹസൈനാർ തെക്കലിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.മുസ് ലിം ലീഗ് മണ്ഡല ജനറൽ സെക്രട്ടറി എ.കെ ആരിഫ്, മുസ് ലിം ലീഗ് ജില്ലാപ്രവർത്തക സമിതി… Read more: കുമ്പള ബസ് ഷെൽട്ടർ വിവാദം; അഴിമതി ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല,ഒറ്റക്കെട്ടായി നേരിടും:എസ്.ടി.യു
- കുമ്പളയിലെ ബസ് ഷെൽട്ടർ നിർമാണം;അഴിമതി ആരോപണങ്ങളുടെ മുനയൊടിക്കാൻ പ്രസിഡൻ്റ്, അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും കത്ത് നൽകികുമ്പള.കഴിഞ്ഞ ഒരാഴ്ചയിലേറെയായി കുമ്പളയിലെ രാഷ്ട്രീയ ഭൂപടത്തിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റിൻ്റെ ദിശ മാറുന്നു.പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് കുമ്പള നഗരത്തിൽ നിർമിച്ച ബസ് വെയിറ്റിങ് ഷെൽട്ടറുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണവും ഇതേ ചൊല്ലിയുള്ള പ്രസ്താവനാ യുദ്ധങ്ങളും കുമ്പളയിലെ ലീഗ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരുന്നു.സി.പി.എം, ബി.ജെ.പി ഉൾപ്പെടെ മുഖ്യധാരാ പാർട്ടികളും ചെറുപാർട്ടികളടക്കം ആരോപണങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രസ്താവനകളുമായി മൂർച്ച കൂട്ടിയെങ്കിലും ഏറെ വൈകിയും മൗനം തുടർന്ന മുസ് ലിം ലീഗ് നേതൃത്വം ഇന്നലെയാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.തൊട്ടുപിന്നാലെ ആരോപണങ്ങളുടെ മുനയൊടിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ തന്നെ രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.ബസ് ഷെൽട്ടർ നിർമാണത്തിൽ ആരോപണം ഉയർന്ന പശ്ചാതലത്തിൽ ഇതേ കുറിച്ച് സമഗ്ര അന്വഷണം ആവശ്യപ്പെട്ട്സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ… Read more: കുമ്പളയിലെ ബസ് ഷെൽട്ടർ നിർമാണം;അഴിമതി ആരോപണങ്ങളുടെ മുനയൊടിക്കാൻ പ്രസിഡൻ്റ്, അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും കത്ത് നൽകി
- കുമ്പളയിലെ ബസ് ഷെൽട്ടർ നിർമാണം; വിവാദമുണ്ടാക്കുന്നത് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് – മുസ് ലിം ലീഗ്കുമ്പള.നഗരത്തിലെ ബസ് ഷെർട്ടർ നിർമാണത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് പഞ്ചായത്ത് തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണെന്ന് മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ബി.എൻ മുഹമ്മദലി ജന.സെക്രട്ടറി യൂസുഫ് ള്ളുവാർ പ്രസ്താവനയിൽ പറഞ്ഞു.എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് ബസ് ഷെൽട്ടർ നിർമാണം അക്രഡിറ്റ് ഏജൻസിയായ ഹാബിറ്റാറ്റിനെ നിർവഹണ ചുമതല ഏൽപിച്ചത്.ഇതിന് പഞ്ചായത്തിലെ ഇരുപത്തിമൂന്ന് അംഗങ്ങളുടെ അംഗീകാരമുണ്ട്. സമാന രീതിയിൽ ജില്ലയിലും സംസ്ഥാനത്തും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടപ്പിലാക്കുന്നുണ്ട്. എൽ.ഡി.എഫ് ഭരിക്കുന്നജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിച്ചതും ഹാബിറ്റാറ്റ് ഏജൻസിയാണ്.കുമ്പളയിൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബസ് ഷെർട്ടർ നിർമിക്കുന്നത്. ഇത് വൈകിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അഴിമതി ഉന്നയിക്കുന്നവർ ലക്ഷ്യമിടുന്നത്.ബസ് ഷെൽട്ടർ നിർമാണത്തിൽ അഴിമതിയുണ്ടെങ്കിൽ വിജിലൻസോ തദ്ദേശ… Read more: കുമ്പളയിലെ ബസ് ഷെൽട്ടർ നിർമാണം; വിവാദമുണ്ടാക്കുന്നത് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് – മുസ് ലിം ലീഗ്
- മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം നടത്തികുമ്പള.മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിൽ സംഗമം സംഘടിപ്പിച്ചു.നടപ്പ് സാമ്പത്തിക വർഷം സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിച്ചു.ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.കുമ്പള ജി.എസ്.ബി.എസിൽ നടന്ന സംഗമം ജില്ലാ സെക്രട്ടറി ഡോ.വി.വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ശ്രീകുമാരി അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. കമലാക്ഷ സ്വാഗതം പറഞ്ഞു.ജോ. സെക്രട്ടറി സി. മനോജ് കുമാർ റിപ്പോർട്ടും ഓഫീസ് സെക്രട്ടറി രഷ്മിത വരവ് ചില വ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന കൗൺസിൽ അംഗം പി.കെ അഹ്മദ് ഹുസൈൻ, സുധാകരൻ, അബ്ദുല്ല കെ,.ദാസപ്പഷെട്ടി, ബഷീർ കൊട്ടൂടൽ, സലാഹുദ്ധീൻ മാഷ്,സംസാരിച്ചു.
- സി.എച്ച്. മുഹമ്മദ് കോയ ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണവും അനുമോദനവും സംഘടിപ്പിച്ചുകുമ്പള.വായനാ പക്ഷാചരണത്തോടനുബന്ധിച്ച്കൊടിയമ്മ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊടിയമ്മ ഗവ.ഹൈസ്കൂൾ വിദ്യാഥികളായ മഷ്മൂമ ഇബ്രാഹീം, മറിയമ്മത്ത് ഷാക്കിറ,എൽ.എസ്.എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി സ്കോളർഷിപ്പിന് അർഹത നേടിയ ഖദീജ ഷാദിയ മെഹ്റിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.എം അബ്ബാസ് ഗ്രന്ഥാലയത്തിന് കൈമാറുന്ന പുസ്തകങ്ങൾ ലൈബ്രറിയൻ അബ്ദുൽ ഖാദർ വിൽറോഡി ഏറ്റുവാങ്ങി.ചടങ്ങിൽ സി.മനോജ് കുമാർ കെ.എം അബ്ബാസ് എന്നിവരെ ആദരിച്ചു.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ അധ്യക്ഷനായി.കെ.എം അബ്ബാസ് മുഖ്യാതിഥിയായി.സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.അബ്ബാസ് അലി കെ,അബ്ദുൽ ഖാദർ… Read more: സി.എച്ച്. മുഹമ്മദ് കോയ ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണവും അനുമോദനവും സംഘടിപ്പിച്ചു
- കണ്ണൂരിന് വടക്കോട്ട് ആവശ്യപ്പെട്ട ട്രെയിനുകൾ റെയിൽവേ നീട്ടിയത് തെക്കോട്ട്, കാസർകോട്ടുകാർക്ക് യാത്രാദുരിതം തന്നെമഞ്ചേശ്വരം.കാസർകോട്ടെ ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ഇനിയും അകലെ.തെക്കു നിന്ന് വരുന്ന ഹൃസ്വ ദൂര തീവണ്ടികൾ അധികവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നതിൽ പ്രതിഷേധം കണക്കുന്നു.ഒമ്പതു വണ്ടികളാണ് ഇങ്ങിനെ ഓടുന്നത്.വൈകിട്ട് 5.10 കഴിഞ്ഞാൽ കോഴിക്കോട് നിന്ന് കാസർകോട് ഭാഗത്തേക്ക് പ്രതിദിന വണ്ടിയില്ലാത്ത അവസ്ഥയാണിപ്പോൾ.അടുത്ത വണ്ടിക്ക് പിറ്റേ ദിവസം പുലർച്ചെ 1.10 വരെ കാത്തിരിക്കണം.വൈകിട്ട്7.10 കഴിഞ്ഞാൽ വടക്കേ അറ്റത്തെ ജില്ലയിൽ നിന്നുള്ള യാത്രക്കാർക്ക് തെക്കോട്ടേക്ക് ട്രെയിനില്ല.ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ കോഴിക്കോട്ട് വൈകിട്ട് 5.35 ന് എത്തിച്ചേരുന്ന ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് കാസർകോട്/മഞ്ചേശ്വരം വരെ നീട്ടി രാത്രി തന്നെ കണ്ണൂർക്ക് തിരിച്ചു പോകുന്ന വിധത്തിൽ ഓടിക്കണമെന്ന് വടക്കേ മലബാറിലെ യാത്രക്കാരുടെ ആവശ്യം.അതിനിടെയാണ് ഈ വണ്ടി ഷൊർണ്ണൂർ നിന്ന് കിഴക്കോട്ടേക്ക് പാലക്കാട് വരെ നീട്ടിക്കൊണ്ടുള്ള… Read more: കണ്ണൂരിന് വടക്കോട്ട് ആവശ്യപ്പെട്ട ട്രെയിനുകൾ റെയിൽവേ നീട്ടിയത് തെക്കോട്ട്, കാസർകോട്ടുകാർക്ക് യാത്രാദുരിതം തന്നെ
- നിലമ്പൂരിലെ യുഡിഎഫ് വിജയംകുമ്പളയിൽ ആഹ്ലാദ പ്രകടനം നടത്തികുമ്പള.നിലമ്പൂർ നിയമ സഭ ഉപ തിരഞ്ഞടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ സൗക്കത്തിൻ്റെ തകർപ്പൻ വിജയത്തിൽ കുമ്പള പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.നേതാക്കളായ കെ.മഞ്ചുനാഥ ആൾവ, എ.കെ ആരിഫ്, അഷ്റഫ് കർള, ലക്ഷമണ പ്രഭു, ബി.എൻ മുഹമ്മദലി, ലോക്നാഥ് ഷെട്ടി, രവി പൂജാരി , നാസർ മൊഗ്രാൽ, ബഷീർ അഹ്മദ് മൊഗ്രാൽ, ഡോൾഫിൻ കുമ്പള, പൃഥ്യു രാജ് ഷെട്ടി, രാമ കാർള, സെഡ് എ മൊഗ്രാൽ, ബദ്‌റുദ്ധീൻ കണ്ടത്തിൽ, സുന്തര ആരിക്കാടി, രവി രാജ് തുമ്മ,സിദ്ധീഖ് ദണ്ഡ ഗോളി , കെവി യൂസുഫ്, ഗഫൂർ ഹാജി എരിയാൽ തുടങ്ങിയവർ നേതൃത്വം നൽകി.
- കൊടിയമ്മ ഹൈസ്കൂളിന് സമീപം തെരുവ് നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽകുമ്പള.കൊടിയമ്മ ഗവ.ഹൈസ്കൂളിനോട് തൊട്ടു ചേർന്നും ഗ്രൗണ്ടിലുമായി തെരുവ് നായ്ക്കൾ ചത്തനിലയിൽ.ചൊവ്വാഴ്ച രാവിലെ മുതലാണ് മൂന്ന് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്.ഉച്ചയായിട്ടും ഇവയെ നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല.ടോയ്ലറ്റിനോട് ചേർന്നാണ്നായ്ക്കൾ ചത്തു കിടക്കുന്നത്.റോഡിനോട് ചേർന്ന ഭാഗം കൂടിആയതിനാൽ ഇതു വഴിയാണ് കൂടുതലായും കുട്ടികൾ പുറത്ത് കടക്കുന്നത്.ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധം വമിക്കാനും തുടങ്ങി.വിഷം കൊടുത്തതായിരിക്കാം നായ്ക്കൾ കൂട്ടത്തോടെ ചത്തുപോകാൻ കാരണമായതെന്നാണ് പറയുന്നത്.
- ബോവിക്കാനം ടൗണിൽയു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തിമുളിയാർ.നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ മുളിയാർ പഞ്ചായത്ത് യുഡിഎഫ് നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.എം.കുഞ്ഞമ്പു നമ്പ്യാർ,കെബി.മുഹമ്മദ് കുഞ്ഞി,ഖാലിദ് ബെള്ളിപ്പാടി,ബിസി. കുമാരൻ,ബിഎം.അബൂബക്കർ, അശോകൻ മാസ്റ്റർ, മൻസൂർ മല്ലത്ത്,മണികണ്ഠൻ ഓമ്പയിൽ,വേണുഗോപാൽ കൂടാല,ബി.കെ.ഹംസ, അബ്ദുല്ല ഡെൽമ,സുധീഷ് പാത്തന ടുക്കം, ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി, അബ്ബാസ് കൊളച്ചപ്,കുഞ്ഞിരാമൻ ഇരിയണ്ണി നേതൃത്വം നൽകി.
- ബാപ്പുട്ടിയുടെ നാമത്തിൽ നിലമ്പൂർ… യു.ഡി.എഫിന് തകർപ്പൻ ജയം, സ്വന്തം പഞ്ചായത്തും സ്വരാജിനെ കൈവിട്ടുമലപ്പുറം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ലീഡ് നില പതിനൊന്നായിരത്തിന് മുകളിയേക്ക് ഉർത്തി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. എൽഡിഎഫ് ലീഡ് പ്രതീക്ഷിച്ച സ്വരാജിൻ്റെ സ്വന്തം നാടായ പൊത്തുകല്ലിലും യുഡിഎഫ് ലീഡ് നേടി. നിലമ്പൂർ നഗരസഭയിലും യുഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചു. പതിനഞ്ചായിരം വോട്ടുകൾ ഇതിനകം നേടാൻ പി.വി അൻവറിന് സാധിച്ചിട്ടുണ്ട്.ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ആകെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടിയിരുന്നു. 10,000 മുതൽ… Read more: ബാപ്പുട്ടിയുടെ നാമത്തിൽ നിലമ്പൂർ… യു.ഡി.എഫിന് തകർപ്പൻ ജയം, സ്വന്തം പഞ്ചായത്തും സ്വരാജിനെ കൈവിട്ടു
- കുമ്പളയിലെ യക്ഷഗാന കലാ കേന്ദ്രം; വികസനത്തിന് നടപടികുമ്പള.നിർമാണം പാതിവഴിയിലായ കുമ്പള മുജുങ്കാവിലെ യക്ഷഗാന കലാകേന്ദ്രത്തിൻ്റെ തുടർ വികസനത്തിന് സർക്കാർ നടപടി ആരംഭിച്ചു.യക്ഷഗാന കുലപതി പാർഥി സുബ്ബയുടെ നാമകരണത്തിലാണ് കലാകേന്ദ്രം.അക്കാദമി പുന:സ്ഥാപിക്കാനും, അറ്റകുറ്റപ്പണികൾ നടത്താനും നടപടി സ്വീകരിച്ചു വരുന്നതായി അധികൃതർ പറയുന്നു.കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രവി പൂജാരി സർക്കാറിന്റെ “കരുതലും കൈത്താങ്ങും” താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ജില്ലാ അക്കൗണ്ടൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടി നൽകിയത്.തുളു നാടിന്റെ കലാരൂപമായ യക്ഷഗാനത്തെ സർക്കാർ അവഹേളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.തകർച്ചയെ നേരിടുന്ന കെട്ടിടം പുന:സ്ഥാപിക്കാൻ നടപടി വേണമെന്നായിരുന്നു പ്രധാന ആവശ്യം.2019 നിർമാണം ആരംഭിച്ച കെട്ടിടം പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ കാടുമുടി നാശം നേരിടുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.പദ്ധതിക്ക്… Read more: കുമ്പളയിലെ യക്ഷഗാന കലാ കേന്ദ്രം; വികസനത്തിന് നടപടി
- ഇസ്രയേൽ ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടലുമായി മോദി, ഇറാൻ പ്രസിഡൻ്റുമായി ഫോണിൽ സംസാരിച്ചുന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇസ്രയേൽ ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്കിയാനുമായി ഫോണിൽ സംസാരിച്ചു. സമീപകാല സംഘർഷങ്ങളിൽ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു.സ്ഥിതി കൂടുതൽ വഷളാകുന്നതിന് മുമ്പ് സംഘർഷം ലഘൂകരിക്കാനും സംയമനം പാലിക്കാനും ഇറാനോട് മോദി ആവശ്യപ്പെട്ടു. തന്റെ എക്സ് അക്കൗണ്ടിലൂടെ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സമീപകാല സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾ തുടരണം -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ… Read more: ഇസ്രയേൽ ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടലുമായി മോദി, ഇറാൻ പ്രസിഡൻ്റുമായി ഫോണിൽ സംസാരിച്ചു
- അഭിപ്രായ വ്യത്യാസങ്ങൾ ബാധിക്കില്ല;നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മികച്ച വിജയം നേടും:കുഞ്ഞാലിക്കുട്ടിമലപ്പുറം.നിലമ്പൂരിൽ യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകുമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.നേരത്തെ പറഞ്ഞതിൽ നിന്ന് ഭൂരിപക്ഷം കുറയില്ലെന്നും നിലമ്പൂരിൽ യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും കുഞ്ഞാലിക്കുട്ടി ഒരു മലയാളം ചാനലിനോട് പ്രതികരിച്ചു.ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. ആര്യാടൻ ഷൗക്കത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ബാധിക്കില്ല. അതിനെക്കാൾ വലിയ അഭിപ്രായ വ്യത്യാസം ആര്യാടൻ മുഹമ്മദുമായി ഉണ്ടായിരുന്നു. എന്നിട്ടും ലീഗും ആര്യാടൻ മുഹമ്മദും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ലീഗ് നേതൃത്വം ഒരു തീരുമാനമെടുത്താൽ അന്തിമമാണ്. ലീഗിന്റെ ഒരു വോട്ടെങ്കിലും ചോർന്നോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അൻവർ വിഷയം തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേന്ന് ചർച്ച ചെയ്യേണ്ട വിഷയമല്ല. ലീഗ് വേദികളിൽ പി വി അൻവർ പങ്കെടുത്തത് തിരഞ്ഞെടുപ്പ് സഖ്യം… Read more: അഭിപ്രായ വ്യത്യാസങ്ങൾ ബാധിക്കില്ല;നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മികച്ച വിജയം നേടും:കുഞ്ഞാലിക്കുട്ടി
- വിലക്കയറ്റം നേരിടാൻ സപ്ലൈക്കോക്ക് നൂറുകോടിതിരുവനന്തപുരം. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി. രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.വിപണി ഇടപെടലിനായി 250 കോടി രൂപയാണ് ഈ വര്‍ഷം ബജറ്റില്‍ സപ്ലൈകോക്ക് നീക്കിവച്ചിട്ടുള്ളത്. ഇതിലൂടെ ഓണക്കാലത്തേക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷവും ബജറ്റില്‍ സപ്ലൈകോക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ കഴിഞ്ഞ വര്‍ഷം അധികമായി നല്‍കിയിരുന്നു. 2011-12 മുതല്‍ 2024-25 വരെ, 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള… Read more: വിലക്കയറ്റം നേരിടാൻ സപ്ലൈക്കോക്ക് നൂറുകോടി
- അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ ഇറാൻ്റെ തിരിച്ചടിതെഹ്റാൻ.മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ കനത്ത ആക്രമണം അഴിച്ച് വിട്ട് ഇറാൻ. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന നഗരങ്ങളിൽ ഒന്നിലേറെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിലെ പ്രധാന നഗരങ്ങളിലെല്ലാം തുടർച്ചായായി സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതിനിടെ ഇറാൻ്റെ മിസൈൽ ആക്രമണം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രയേലിലെ ആളുകൾക്ക് അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളിൽ തുടരാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ പത്ത് കേന്ദ്രങ്ങളിൽ ഇറാൻ്റെ ആക്രമണം നടന്നെന്ന് ഇസ്രയേലി എമർജൻസി സർവീസ് വ്യക്തമാക്കി.… Read more: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ ഇറാൻ്റെ തിരിച്ചടി
- ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് നാട്;മഞ്ചേശ്വരത്ത് നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിൽ, വ്യാപക നാശനഷ്ടംമഞ്ചേശ്വരം.നിർത്താതെ തിമർത്തു പെയ്യുന്ന മഴയിൽ വിറങ്ങലിച്ച് നാട്. മഞ്ചേശ്വരത്തെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.രണ്ട് പതിറ്റാണ്ടിന് ശേഷം മഞ്ചേശ്വരം ഭാഗങ്ങളിൽ ഇത്രയേറെ വെള്ളം കയറുന്നത് ഇതാദ്യമായാണ്.മച്ചമ്പാടി ജുമാമസ്ജിദിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിയതോടെ ജുമുഅ പ്രാർഥന മുടങ്ങി.മച്ചമ്പാടി,പാവൂർ പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറി.കാർ, ബൈക്ക് ഉൾപ്പെടെ വാഹനങ്ങൾ പൂർണമായും മുങ്ങുന്ന സ്ഥിതിയുണ്ടായി.മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം, ഉദ്യാവരം, പൊസോട്ട് സത്യടുക്ക, പൊസോട്ട് വലിയ വളപ്പ്, മജിബയൽ എന്നീ പ്രദേശങ്ങളും വെള്ളത്തിനിടയിലായി.മലയോര ഹൈവേയിലെ ചേവാറിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു.മഞ്ചേശ്വരം താലൂക്കിലെ മുഴുവൻ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.ഷിറിയ, ഉപ്പള പുഴയിൽ നീരൊഴുക്ക് ക്രമാതീതമായി വർധിച്ചു.പുഴയോരത്ത് താമസിക്കുന്നവർക്ക് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.ശക്തമായ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ മരം… Read more: ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് നാട്;മഞ്ചേശ്വരത്ത് നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിൽ, വ്യാപക നാശനഷ്ടം
- (no title)ജില്ലാ യോഗോത്സവം 24, 25 തീയതികളിൽ
- (no title)ജില്ലാ യോഗോത്സവം 24, 25 തീയതികളിൽ
- ജില്ലാ യോഗോത്സവം 24, 25 തീയതികളിൽകുമ്പള.കേന്ദ്രസർക്കാർ യുവജനക്ഷേമ കായിക മന്ത്രാലയത്തിനു കീഴിൽ ‘യോഗാസന ഭാരത്’ പദ്ധതിയുടെ കേരള ഘടകമായ ‘യോഗാസന സ്‌പോർട്സ് അസോസിയേഷൻ ഓഫ് കേരള’യുടെ ജില്ല ഘടകം സംഘടിപ്പിക്കുന്ന യോഗോത്സവം ശനി, ഞായർ ദിവസങ്ങളിൽ നീർച്ചാൽ മഹാജന സംസ്‌കൃത കോളജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും.യോഗാസന, ക്വിസ്, ചിത്രരചന മത്സരങ്ങളും, യോഗ പരിശീലനവും നടക്കും. കൂടാതെ ഭക്ഷ്യമേള, പുരാവസ്തു പ്രദർശനം, യോഗ, നൃത്ത പ്രദർശനം, ശാരദ ആയുർവേദ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് എന്നിവയും ഉണ്ടായിരിക്കും.വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പാചക വിദഗ്ധർ തയ്യാറാക്കിയ ഭക്ഷണവിഭവങ്ങൾ, കുട്ടികൾക്ക് ഗണിതവും ശാസ്ത്രവും ആസ്പദമാക്കിയുള്ള കളികൾ, പുരാതന ഗാർഹിക, കൃഷി, വാദ്യ, കളി ഉപകരണങ്ങളുടെ പ്രദർശനം, കരിയർ ഗൈഡൻസ് ക്ലാസുകൾ, ആധ്യാത്മിക… Read more: ജില്ലാ യോഗോത്സവം 24, 25 തീയതികളിൽ