മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്, നിരവധി പേർ മരിച്ചതായി വിവരംമുംബൈ.മുംബൈ നഗരത്തിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം.നിരവധി പേർ മരിച്ചതായി വിവരം.ഡോംഗ്രി അബ്ദുൽ റഹിമാൻ ബാവ ദർഗക്ക് സമീപം ബാബ ഗല്ലിയിയിലെ അൻസാരി ടവറിലാണ് തീപിടിച്ചത്.ബുധനാഴ്ച്ച ഉച്ചയോടെയാണ്മുംബൈ നഗരമധ്യത്തിൽ ഭീതിയിലാഴ്ത്തിയ തീപിടുത്തമുണ്ടായത്.പാചകവാതക സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്ന് തീ പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.മുപ്പതിലേറെ നിലകളുള്ള കെട്ടിടത്തിലെ പതിമൂന്നാം നിലയിലാണ് തീ പിടിച്ചത്.നിരവധി ആളുകൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലിസിൻ്റെയും അഗ്നി രക്ഷാസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുപതിലേറെ അഗ്നി രക്ഷാ യൂനിറ്റുകൾ തീയണക്കുന്നതിനായുള്ള ശ്രമം തുടരുന്നു.തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പൊലിസ്.