കാസർകോട്.ജില്ലയിലെ ടൂറിസം പദ്ധതികൾക്ക് ജീവൻ വെക്കുന്നില്ലായെന്ന ആക്ഷേപം നിലനിൽക്കെ ഫണ്ട് അനുവദിച്ചതും, ഭരണാനുമതി ലഭിച്ചതുമായ “പൊസഡിഗുംബെ’ ടൂറിസം പദ്ധതിയും ഇഴയുന്നു.
മഞ്ഞം പൊതിക്കുന്ന്, റാണിപുരം മലനിരകൾക്കൊപ്പം ജില്ലയിലെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമാക്കുകയായിരുന്നു പൊസഡിഗുംബെ ടൂറിസം പദ്ധതി കൊണ്ട് ബി.ആര്.ഡി.സിയുടെ ലക്ഷ്യം. എ.കെ.എം അഷ്റഫ് എം.എൽ.എ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിഷയം ചൂണ്ടിക്കാട്ടി നിയമസഭയിൽ സംസാരിച്ചിരുന്നു.
ഇതേ തുടർന്ന് ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടിപതിനൊന്ന് ലക്ഷം അനുവദിച്ചിരുന്നു.
ഇതിന് സാങ്കേതികാനുമതി ലഭിക്കുകയുണ്ടായി. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പ്രവേശന കവാടം, ഇൻഫർമേഷൻ കി യോസ്ക്,കഫെ,ക്ലോക്ക് റൂം,ശുചി മുറികൾ, വ്യൂ ടവർ എന്നിവ ഉൾപ്പെടുത്തിയാണ് ഭരണാനുമതി ലഭിച്ചത്. വർഷം ഒന്ന് പിന്നിട്ടിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പോലും തുടങ്ങിയിട്ടില്ല.
ആയിരം അടിയോളം ഉയരത്തിലാണ് പൊ സഡിഗുംബെ മലനിരകൾ. ഇവിടെയെത്താൻ ഒന്നര കിലോമീറ്റർ നടക്കണം.അവധി ദിവസങ്ങളിൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ചാറ്റൽ മഴ പോലത്തെ കോടമഞ്ഞും,നിറയുന്ന പുലരികളിലെ കാഴ്ചകൾ കാണാനും അതിരാവിലെ തന്നെ സഞ്ചാരികളെത്തുന്നു. മേഘ പാളികളെയും, കോടമഞ്ഞിനെയും കീറിമുറിച്ച് സൂര്യൻ പുറത്തെത്തുന്ന കാഴ്ച കണ്ണിന് വിരുന്നാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. കുമ്പളയിൽ നിന്ന് ഏകദേശം 25 കിലോമീറ്ററോളം ദൂരമുണ്ട് പൊസഡി ഗുംബെയിലേക്ക്. കാസർകോട് ജില്ലയിലെ പൈവളികെ പഞ്ചായത്തിലാണ് ഈ ടൂറിസം പ്രദേശം സ്ഥിതിചെയ്യുന്നത്.
ഇവിടത്തെ വ്യൂ പോയിന്റ് എന്ന് പറയുന്നത് 1802 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമിച്ചതെന്ന് പറയുന്ന ഗ്രേറ്റ് ടിഗ്നേ മെട്രിക്കൽ സറ്റേഷനാണ്.ഇത് 2021ൽ അന്നത്തെ ജില്ലാ കലക്ടറാ യിരുന്ന ഡോ:ഡി സജിത്ത് ബാബുവിന്റെ പ്രത്യേകത താല്പര്യപ്രകാരം സംരക്ഷിച്ചു നിലനിർത്താൻ ബി.ആര്.ഡി.സി നടപടി സ്വീകരിച്ചിരുന്നു.
ഇപ്പോഴത് സാമൂഹിക വിരുദ്ധർ വികൃതമാക്കിയ നിലയിലാനുള്ളത്. പിന്നീടാണ് പൊസഡി ഗുംബെ ടൂറിസം പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായതും.
പാർക്കിങ് സംവിധാനമോ, ഭക്ഷണശാലയോ ഇവിടെ സമീപത്ത് ഇല്ലാത്തത് സഞ്ചാരികൾക്ക് പ്രയാസമുണ്ടാക്കുന്നു.
വെള്ളവും ഭക്ഷണവുമൊക്കെ കരുതിയാണ് സഞ്ചാരികൾ വ്യൂ പോയിന്റിലെത്തുന്നത്. സ്ഥലത്തെക്കുറിച്ചുള്ള ബോർഡുകളോ,മറ്റോ ഇതുവരെ ഇവിടെ സ്ഥാപിച്ചിട്ടുമില്ല. സഞ്ചാരികൾ തന്നെ നടന്നുണ്ടാക്കിയതാണ് മുകളിലേക്കുള്ള വഴി.
ഉയരം കയറും തോറും കാഴ്ചാഭംഗി ആസ്വദിക്കാനാവും സഞ്ചാരികൾ ചിത്രങ്ങൾ പകർത്തുന്നതും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നാണ്.
കർണാടകയിലെ മലനിരകൾക്ക് മേലെയുള്ള കോടമഞ്ഞു മൂടുന്ന ഇവിടത്തെ കാഴ്ചകൾ മനോഹരമാണ്. ഇതാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ഏറെ ആകർഷിക്കുന്നതിൽ പ്രധാനം. പൊസഡിഗുംബെയ്ക്കടുത്തായിട്ടുള്ള മംഗളടുക്ക ജംഗ്ഷനിലെ നോണങ്കൽ,കമ്പം വെള്ളച്ചാട്ടങ്ങൾ, തലമുഗർ തൂക്കുപാലം,ഷിറിയ അണക്കെട്ട് തുടങ്ങിയവ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ മതിയായ അടിസ്ഥാനസൗകര്യ വികസനം എത്തിക്കാനായാൽ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.
സഞ്ചാരികളെ മാടി വിളിച്ച് പൊസഡിഗുംബെ; ജില്ലയിലെ ടൂറിസം പദ്ധതികൾ പാളുന്നു
Leave a comment