
കുമ്പള.ഇമാം ശാഫി ഇസ് ലാമിക് അക്കാദമി,വാർഷിക ആത്മീയ സംഗമങ്ങൾക്ക് (ജല്‍സ:സീറത്തു ഇമാം ശാഫിഈ) തുടക്കം.
സ്വാഗത സംഘം ചെയർമാൻ മീപ്പിരി ശാഫി ഹാജി പതാക ഉയർത്തി.സിയാറത്തിന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ.അബ്ദുൽ ഖാദിർ അൽ ഖാസിമി നേതൃത്വം നൽകി.
തുടർന്ന് നടന്ന ഖത്മുൽ ഖുർആൻ പാരായണത്തിന് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ ഒരുക്കിയ
ത്രെഡ് ആർട്ട് എക്സ്പോ അറബി ഹാജി ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക് ശേഷം ഹോം കമിങ് എന്ന പേരിൽ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമവും
രാത്രി മജ് ലിസുന്നുറും ഇശ്ഖ്മജ്ലിസും നടന്നു.
കെ.എൽ, അബ്ദുൽ ഖാദിർ അൽ ഖാസിമി, എം.എം. ഇസ്സുദ്ധീൻ ഹാജി. സ്പ്പിക് അബ്ദുല്ലക്കുഞ്ഞി ഹാജി, ഗഫൂർ എരിയിൽ, ഡേ.ഫസൽ റഹ്മാൻ, അബൂബക്കർ സാലുദ് നിസാമി, അഷ്റഫ് റഹ്മാനി ചൗക്കി, മൂസ ഹാജി കോഹിനൂർ, സുബൈർ നിസാമി, ഹമീദ് ഹാജി പറപാടി, മൂസ നിസാമി, എസ്.പി. സ്വലാഹുദ്ദിൻ, അലി ദാരിമി, മൂസ സഈദി, ശറഫുദ്ധീൻ ഫൈസി, ഹമീദ് സ്പിക്, മൻസുർ അശ്ശാഫി, കണ്ടത്തിൽ മുഹമ്മദ് ഹാജി, ഇസ്മായീൽ ഹാജി കടവത്ത്, അബ്ദുൽ റഹ്മാൻ ഹൈതമി, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, ഖാസിം ഫൈസി ഷീതാങ്കോളി, മുഹമ്മദ് മുസ്ലിയാർ മടവൂർ, ബദ്റുൽ മുനീർ അശ്ശാഫി, സാജിദ് ഹനീഫി, മുഹമ്മദ് കുഞ്ഞി ഹാജി പേരാൽ തുടങ്ങിയവർ വിവിധ പരിപാടികളിൽ സംസാരിച്ചു.
പടം. ഇമാം ശാഫി അക്കാദമിയിൽ വാർഷിക ആത്മീയ സംഗമങ്ങൾക്ക് തുടക്കം കുറിച്ച് മീപ്പിരി ശാഫി ഹാജി പതാക ഉയർത്തുന്നു
