ബോവിക്കാനം.പ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസ് നേര്‍ച്ചയ്ക്ക് (ജനുവരി 24) വെള്ളിയാഴ്ച കൊടി ഉയരും. ഉച്ചയ്ക്ക് രണ്ടിന് സ്വാഗത സംഘം ചെയര്‍മാന്‍ ബി.മുഹമ്മദ് അഷറഫ് പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാകും.
രാത്രി 8ന് തോടാര്‍ ഉസ്മാന്‍ ഫൈസി മുല്‍ക്കി മംഗലാപുരം ഉദ്ഘാടനം ചെയ്യും. ബി.മുഹമ്മദ് അഷറഫ് അധ്യക്ഷനാകും.
ജന.കണ്‍വീനര്‍ ബി.എ.മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും. ഉസ്മാന്‍ അല്‍ ഹാമിദി പ്രഭാഷണം നടത്തും.
തുടര്‍ന്ന് പ്രഗല്‍ഭ ടീമുകള്‍ മാറ്റുരയ്ക്കുന്ന ദഫ് മത്സരം അരങ്ങേറും.
25 ന് രാത്രി 9 മണിക്ക്
പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് താഹ മുബഷിര്‍ സഖാഫി സംസാരിക്കും.
26ന് മജ്ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും.
അന്‍വര്‍ അലി ഹുദവി മലപ്പുറം പ്രഭാഷണം നടത്തും. 27ന് മദനീയ സ്വലാത്ത് മജ്ലിസിന് അബ്ദുല്‍ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും. മുത്തന്നൂര്‍ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. 28ന് ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 29ന് കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഡോ.ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. 30ന് കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ നേതൃത്വം നല്‍കും. ആശിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. 31ന് സമാപന സമാപന സംഗമത്തില്‍ . പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷനാകും.
ജന. കണ്‍വീനര്‍ എ.ബി കുട്ടിയാനം സ്വാഗതം പറയും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി കല്ലായം പ്രഭാഷണം നടത്തും.
ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലു മണിക്ക് അന്നദാനത്തോടെ സമാപിക്കും.
