കുമ്പള.കോടികൾ ചിലവഴിച്ച് ദേശീയ പാത വികസിക്കുന്നത് അറിയാതെ കുമ്പള നഗരം.
തലപ്പാടി-ചെങ്കള റീച്ചിലെ പുരാതന നഗരങ്ങളിൽ ഒന്നായ കുമ്പള ദേശീയ പാതയോട് ചേർന്നാണ്.
പ്രവൃത്തി ആരംഭിച്ച തലപ്പാടി തൊട്ട് ഇങ്ങോട്ട് എല്ലായിടത്തും നഗരങ്ങളുടെ മുഖം മിനുങ്ങിയപ്പോൾ കുമ്പളക്ക് ഒരു മാറ്റവുമില്ല.
റോഡ് വികസിച്ചതോടെ ദേശീയ പാതയിലെ മിക്ക ടൗണുകളും തിരിച്ചറിയാൻ പോലും പ്രയാസമാണ്.എന്നാൽ കുമ്പളയെ സ്വാഗതം ചെയ്യാൻ കാടുകയറിയ കുന്ന് അതേപടിഇവിടെയുണ്ട്.
നഗരത്തോട് ചേർന്നുള്ള നിർമാണ പ്രവൃത്തിയിൽ അനിശ്ചിതത്വം നീക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രവൃത്തി തുടങ്ങിയടുത്തു തന്നെ.
വ്യക്തമായ ധാരണയില്ലാതെയാണ് ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള നാന്നൂറ് മീറ്ററിലേറെയുള്ള നിർമാണം.
റെയിൽവേ സ്റ്റേഷന് സമീപം നിർമിച്ച അടിപ്പാത കൊണ്ട്
ഒരു പ്രയോജനവുമില്ല.
ദേശീയ പാതയിൽ നിന്നും നഗരത്തിലേക്ക് എങ്ങനെ വാഹനങ്ങൾ പ്രവേശിക്കുമെന്നോ, ബസ്റ്റാൻഡിൽ നിന്നും കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഏതു വഴിക്ക് കടത്തിവിടുമോയെന്നോ ഇതുവരെ വ്യക്തതയില്ല.
കിഴക്ക് വശത്തെ സർവീസ് റോഡിൽ ഇത് സാധ്യമാക്കണമെങ്കിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും.
കുമ്പള നഗരത്തിൻ്റെ ഭൂമി ശാസ്ത്രപരമായ സാഹചര്യം പരിഗണിച്ച് മേൽപ്പാലം നിർമിക്കാതെയുള്ള നിർമാണം പ്രായോഗികമല്ലെന്ന അഭിപ്രായം ശക്തമാണ്.
പ്രവൃത്തിയുടെ ആരംഭ ഘട്ടത്തിൽ തന്നെ ജനപ്രതിനിധികളടക്കമുള്ളവർ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ മേൽപ്പാലം സാധ്യമാകുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
വ്യാപാരി സംഘടനകളടക്കം മേൽപ്പാലത്തിനായി ശക്തമായി ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടില്ല.
കാൽനട യാത്രക്കാർക്കായി ഇവിടെ നിർമിച്ച അടിപ്പാത അശാസ്ത്രീയമെന്ന വിമർശനവുമുണ്ട്.
തലപ്പാടി തൊട്ട് ദേശീയ പാതയിൽ വിവിധയിടങ്ങളിൽ ഏറ്റെടുത്ത സ്ഥലം ഉപയോഗപ്പെടുത്തിയുള്ള നിർമാണത്തിൽ മിനുക്ക് പണി കളടക്കം പൂർത്തിയായിട്ടും
ഗോപാല കൃഷ്ണ ക്ഷേത്രം തൊട്ട് നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ഭാഗം വരെ നിർമാണത്തിൽ യാതൊരു വിധ പുരോഗതിയുമില്ല.
അനാവശ്യമായി പാതയിൽ
പലയിടത്തും സംരക്ഷണ ഭിത്തികൾ നിർമിക്കുമ്പോൾ
നഗരത്തോട് ചേർന്ന് കിഴക്ക് ഭാഗത്തെ കാടുപിടിച്ചു ഭാഗം നിരപ്പാക്കി സംരക്ഷണ മതിൽ നിർമിക്കമെന്ന ആവശ്യത്തോടും അധികൃതർ മുഖം തിരിക്കുന്നു.
റെയിൽവേ സ്റ്റേഷൻ പരിസരത്തടക്കം ദേശീയ പാതയോരം കാടുകയറിയ നിലയിലാണ്.
ഇവിടെ വ്യക്തമായ ധാരണയില്ലാതെ നിർമിച്ച ഓവുചാൽ പാതിവഴിയിലാണ്.
സർവീസ് റോഡില്ല
കുമ്പള പാലം തൊട്ട് ഇരുന്നൂറ് മീറ്റർ ഇരുവശങ്ങളിലും സർവീസ് റോഡ് ഇല്ലാത്തത്
പ്രധാന പ്രശ്നമായി നിൽക്കുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പിഴവാണ് കുമ്പള നഗരത്തിനോട് പ്രധാന ഭാഗത്ത് സർവീസ് റോഡ് നിർമിക്കാൻ കഴിയാതെ വന്നത്.
റെയിൽവേ സ്റ്റേഷൻ സമീപം നിർമിച്ച അടിപ്പാതക്ക് മുകളിൽ പാത നിർമാണം പൂർത്തീകരിച്ചാലും ഇതു തുറന്നുകൊടുക്കമെങ്കിൽ നഗരത്തിലേക്ക് വാഹങ്ങൾ പ്രവേവിക്കാനും ദേശീയ പാതയിലേക്ക് ഇറങ്ങാനും സംവിധാനം ഉണ്ടാക്കണം.
തീരദേശ ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത്. വൺവേയിൽ
ദേശീയ പാതയിൽ നിന്നും തീരദേശ ഭാഗത്തേക്ക് റെയിൽവേ അടിപ്പാത വഴി വാഹനങ്ങൾ പ്രവേശിക്കുന്നത് വൺവേയിലൂടെ.
നൂറ് മീറ്റർ വൺവേയിലൂടെ വാഹനങ്ങൾ കടന്നു പോകുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.
കാസർകോട് ഭാഗത്തു നിന്നും തിരക്കേറിയ പടിഞ്ഞാറു വശത്തെ സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ അഭിമുഖമായാണ് നിലവിൽ തീരദേശ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പോകുന്നത്.
കൊയിപ്പാടി മുതൽ കൊപ്പളം വരെ അഞ്ച് കിലോമീറ്റർ തീരദേശ മേഖലകളിലേക്ക് വാഹനങ്ങൾ കടന്നു പോകുന്നത് റെയിൽവേ സ്റ്റേഷനു സമീപത്തെ അടിപ്പാതയിലൂടെയാണ്.
ദേശീയ പാതയും സർവീസ് റോഡും പൂർണതോതിൽ സജ്ജമായാൽ പ്രശ്നം രൂക്ഷമാകും. ഇപ്പോൾ തന്നെ ഇവിടെ ഇരുചക വാഹനങ്ങളടക്കം അപകടത്തിൽ പെടുന്നത് പതിവാണ്.

ദിശയറിയാതെ വാഹനങ്ങൾ
കുമ്പള ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് നാൾക്കു നാൾ വർധിക്കുന്നു.
ദേശീയ പാത,സർവീസ് റോഡ് എന്നിവിടങ്ങളിൽ ഒരേ സമയം വാഹനങ്ങൾ നഗരത്തിലേക്കും, തിരിച്ച് ദേശീയപാതയിലേക്കും പ്രവേശിക്കുന്നത് മുഴുവൻ സമയവും ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
പലപ്പോഴും പൊലിസിൻ്റെ സാന്നിധ്യമാണ് കുരുക്കഴിക്കാൻ സഹായിക്കുന്നത്.ദേശീയപാതയിൽ നിന്നും നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ദിശയറിയാതെ വാഹനങ്ങൾ തലങ്ങും പോകുന്നസ്ഥിതിയാണ്.
ഇതോടെ
കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നു.
