
മഞ്ചേശ്വരം.കർണാടകയിൽ കേരളത്തിലേക്ക് സ്പിരിറ്റുമായി വരികയായിരുന്ന ടാങ്കറിൽ വൻ ചോർച്ച.
ടാങ്കർ പതിവ് പരിശോധനക്കായി ചെക്ക് പോസ്റ്റിൽ നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെയാണ് ചോർച്ച കണ്ടെത്തിയത്.
പത്തോളം സ്ഥലങ്ങളിൽ ചോർച്ച കണ്ടെത്തി.
ചെക്ക് പോസ്റ്റ് അധികൃതർ ഉടൻ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് അപകടം ഒഴിവാക്കാനുള്ള നടപടി തുടങ്ങി.പൊലിസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.