
കുമ്പള.റമദാൻ റിലീഫിൻ്റെ ഭാഗമായി കുമ്പള ടൗൺ ഓട്ടോ തൊഴിലാളികൾക്ക് നൽകുന്ന ഭക്ഷ്യകിറ്റിനായുള്ള ധനസമാഹരണത്തിന് തുടക്കമായി.
കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ഗഫൂർ എരിയാൽ ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു യൂനിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ പുണ്ടിക്കട്ട അധ്യക്ഷനായി. ജനറൽ സെക്രട്ടറി നിസാം ചോനമ്പാടി സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ ആരിഫ്, ബി.എൻ മുഹമ്മദാലി, അഷ്റഫ് കർള, കെ.വി യൂസുഫ്, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, ഫസൽ പേരാൽ, മുഹമ്മദ് കുഞ്ഞി കുമ്പോൽ, ബഷീർ, ഇബ്രാഹീം, നൗഷാദ്, അബ്ദു, രിഫായി,തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു