
കുമ്പള.റെയിൽവെ സ്റ്റേഷനിൽ ദുരിത ജീവിതം നയിക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ മഞ്ചേശ്വരം സ്നേഹാലയത്തിൽ എത്തിയ അൽത്താഫിനെ തേടി സഹോദരങ്ങളെത്തി. അൽത്താഫിനെയും കൊണ്ട് സഹോദരങ്ങളായ തൗഫീഖും ഫാറൂഖും ഉടൻ സ്വദേശമായ കർണാടക, ഗുണ്ടൽപേട്ട്, ഹുസൈൻ നഗറിലെ വീട്ടിലേക്ക് മടങ്ങി. മാർച്ച് മാസം ആദ്യവാരത്തിലാണ് അൽത്താഫ് കുമ്പള റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ശാരീരികമായ അവശതകൾ അനുഭവിച്ചിരുന്ന അൽത്താഫിനു കുമ്പളയിലെ ഓട്ടോ ഡ്രൈവർമാരാണ് വെള്ളവും ഭക്ഷണവും നൽകിയിരുന്നത്. മാർച്ച് 22ന് റെയിൽവെ സ്റ്റേഷനിൽ കൂടി നടക്കുന്നതിനിടയിൽ ഉണ്ടായ വീഴ്ചയിൽ അൽത്താഫിനു പരുക്കേറ്റു. വിവരമറിഞ്ഞ് എത്തിയ ഓട്ടോ ഡ്രൈവർമാർ ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയുണ്ടായി.
സമൂഹ മാധ്യമത്തിലൂടെ ചിത്രം പ്രചരിച്ചതോടെയാണ് ബന്ധുക്കൾ സ്നേഹാലയത്തിൽ എത്തിയത്.
പടം. അൽത്താഫിനെ കൊണ്ടുപോകാൻ ബന്ധുക്കൾ സ്നേഹാലയത്തിൽ എത്തിയപ്പോൾ