
കുമ്പള.ആരിക്കാടി കടവത്ത് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശഹീദ് അറബി വലിയുള്ളാഹി തങ്ങളുടെ പേരിലുള്ള ഉറൂസ് നേർച്ചയും,അനുബന്ധ മത പ്രഭാഷണ പരമ്പരയും ഏപ്രിൽ 10 മുതൽ 20 വരെ വിപുലമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ സാദാത്തുകളും, ഉലമാക്കളും, ഉമറാക്കളും സാമുഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും.
ഏപ്രിൽ 10 വ്യാഴാഴ്ച രാവിലെ 10ന് സയ്യിദ് അത്താഉള്ള തങ്ങൾ ഉദ്യാവരം പതാക ഉയർത്തും.രാത്രി 8.30 ന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
പ്രൊ.കെ.ആലിക്കുട്ടി മുസ് ലിയാർ അധ്യക്ഷനാകും.
അബ്ദുൽ മജീദ് അമാനി ഉദ്ബോധനവും കുമ്പള ഖത്തീബ് ഉമ്മർ ഹുദവി പൂളപ്പാടം മുഖ്യ പ്രഭാഷണവും നടത്തും.
എ.കെ.എം അഷ്റഫ് എം.എൽ.എ, കുമ്പള ഇൻസ്പെക്ടർ കെ.പി വിനോദ് കുമാർ സംസാരിക്കും.
11 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തും.
ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും.അബ്ദുൽ റഹിമാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ സമാപന പ്രാർത്ഥന നടത്തും.സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ സംസാരിക്കും.
12 ന് സയ്യിദ് ശമീം തങ്ങൾ കുമ്പോൽ പ്രാർത്ഥനയും
സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണവും നടത്തും.
13ന് സയ്യിദ് ശിഹാബുദ്ധീൻ അൽ ഹൈദ്രൂസി (കില്ലുർ തങ്ങൾ ) പ്രാർത്ഥനയും, പേരോട് അബ്ദുൽ റഹിമാൻ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും.
14 ന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ പ്രാർത്ഥനയും, ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണവും നടത്തും.
15 ന് സയ്യിദ് സൈനുദ്ധീൻ അൽ ബുഖാരി കുരിക്കുഴി തങ്ങൾ പ്രാർത്ഥനയും, ഹനീഫ് നിസാമി മൊഗ്രാൽ മുഖ്യ പ്രഭാഷണവും നടത്തും.
16 ന് സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല പ്രാർത്ഥന നടത്തും.
നൂറേ അജ്മീർ മജ്ലിസിന് വലിയുദ്ധീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും.രാജ് മോഹൻ ഉണ്ണിത്താൻ എം.പി സംബന്ധിക്കും.
17 ന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം പ്രാർത്ഥന നടത്തും.
മദനീയം മജ്ലിസിന് അബ്ദുൽ ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും.
18 ന് സയ്യിദ് മുഖ്താർ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും.
ഇശ്ഖേ റസൂൽ സദസിന് നജാത്തുൽ ഇസ്ലാം സംഘം തെരുവത്ത് ടീം നേതൃത്വം നൽകും.
തുടർന്ന് ഖവാലി, മുഹിനുദ്ധീൻ അൽ ഖാദിരി ബെംഗളൂരു നേതൃത്വം നൽകും. സയ്യിദ് ശിഹാബുദ്ധീൻ അൽ അഹ്ദൽ (മുത്തന്നൂർ തങ്ങൾ )
സമാപന പ്രാർത്ഥന നടത്തും.
19ന് സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ പ്രാത്ഥന നടത്തും.
നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തും.
സയ്യിദ് ഇബ്രാഹിം ഖലീൽ തങ്ങൾ അൽ ബുഖാരി സമാപന പ്രാർത്ഥന നടത്തും.
വാർത്താ സമ്മേളനത്തിൽ
ഖത്തീബ് അബ്ദുൽ മജീദ് അമാനി,ജമാഅത്ത് പ്രസിഡൻ്റ് ബി.മുഹമ്മദ് കുഞ്ഞി ഹാജി, ജന.സെക്രട്ടറി മൊയ്തീൻ കുഞ്ഞി ഹാജി, വൈസ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ, ഉറൂസ് കമ്മിറ്റി ചെയർമാൻ എഫ്.എം മുഹമ്മദ് കുഞ്ഞി, കൺവീനർ ഖാത്തിം എ.കെ, ട്രഷറർ മുഹമ്മദ് കുഞ്ഞി എം.കെ സംബന്ധിച്ചു.