
ഉപ്പള. ഉപ്പളകണ്ണാടിപ്പാറ സ്വദേശി മുഹമ്മദ് ഫസൽനൂർ (48) ഖത്തറിൽ ഹൃദയാഗാതത്തെ തുടർന്ന് മരിച്ചു.
അൽഖോറിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ബി.കെ മുഹമ്മദ് ഹാജി-ആയിഷാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ആബിദ.
മക്കൾ: മുഹമ്മദ് ഹിലാൽ, മുഹമ്മദ് അഷ്ഫാഖ്, ആയിഷത്ത് ആദില.
സഹോദരങ്ങൾ:
കമറുദ്ദിൻ, മുനീർ, ഇർഷാദ്, മൈമൂന, നൂർജഹാൻ, മിസ്‌രിയ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.