
കുമ്പള.പിതാവിൻ്റെ തട്ടുകടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ
മംഗൽപ്പാടി അട്ക്ക ഗാഡി റോഡ് കോട്ടയിലെ നിസാറിനെ കാണാതായിട്ട് രണ്ട് വർഷം.
മഹ്മൂദ്- മറിയുമ്മ ദമ്പതികളുടെ മകനാണ് മുപ്പത് കാരനായ നിസാർ.
ഇതു സംബന്ധിച്ച് പിതാവ് കുമ്പള പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കണ്ടെത്താനായില്ല.
കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
വീട്ടുകാരോട് പറയാതെ ബന്ധുവീടുകൾ പോകുന്നത് പതിവാണെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങൾക്കകം തിരിച്ച് വരാറുണ്ടായിരുന്നു.
എന്നാൽ അഞ്ച് ദിവസമായിട്ടും വീട്ടിൽ എത്താതായതോടെയാണ് വീട്ടുകാർ പൊലിസിൽ പരാതി നൽകിയത്.
പിതാവ് നടത്തുന്ന തട്ടുകടയിൽ നിസാറായിരുന്നു സഹായത്തിന് കൂടെയുണ്ടായിരുന്നത്.
എല്ലാ ദിവസവും കട തുറക്കാറുള്ള നിസാർ അന്ന് കടയിലേക്കാണെന്ന് പറഞ്ഞാണ് പോയത്.
എന്നാൽ കടയിൽ എത്തിയില്ല.
കാണാതായ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നാട്ടുകാരിൽ ഒരാൾ നിസാറിനെ കാസർകോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് കണ്ടതായി പിതാവിന് വിവരം നൽകിയിരുന്നു.
കാസർകോട് ടൗണിലേക്ക് പോകുന്നു എന്നാണ് അയാളോട് നിസാർ പറഞ്ഞത്.
വീട്ടിൽ നിന്നിറങ്ങുമ്പോൾ മൊബൈൽ കൊണ്ടുപോയിരുന്നില്ല.
മറവി കാരണം നേരത്തെ രണ്ട് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. അതിനാൽ പുറത്ത് പോകുമ്പോൾ മൊബൈൽ എടുക്കാറില്ല.
നിസാറിന് കേൾവിക്കുറവും ഒരു കണ്ണിന് കാഴ്ച്ച പരിമിതിയുമുണ്ട്. മതാപിതാക്കളിൽ നിന്നും കുറച്ച് തുക വാങ്ങിയായിരുന്നു പോയത്.
നിസാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ താഴെ നൽകിയ ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
പിതാവിൻ്റെ മൊബൈൽ നമ്പർ. 9207986437