
കുമ്പള.മാലിന്യമുക്തം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു.
നഗരപ്രദേശങ്ങിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ നടപടി കർശനമാക്കിയതോടെ
എല്ലാ മാലിന്യങ്ങളും ഇപ്പോൾ കൊണ്ടു തള്ളുന്നത് ഗ്രാമപ്രദേശങ്ങളിൽ.
ആളൊഴിഞ്ഞ പറമ്പുകളിലും റോഡരികിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്.
കഞ്ചിക്കട്ട മുതൽ കൊടിയമ്മ ചത്രംപള്ളം വരെയുള്ള ഭാഗങ്ങളിൽ ചാക്കു കണക്കിന് മാലിന്യങ്ങളാണ് ഓരോ ദിവസവും കൊണ്ടിടുന്നത്.
സാമുഹൃവനവൽകരണ വിഭാഗത്തിൻ്റെ പ്ലാൻ്റേഷനകത്തും ഇതോട് ചേർന്ന റോഡരികിലും രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നത്.
ചത്രംപള്ളയിലെ ഉപയോഗ ശൂന്യമായ സർക്കാർ കിണറും മാലിന്യ നിക്ഷേപ കേന്ദ്രമായി മറിയിട്ടുണ്ട്.
ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരേ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ വൈകാതെ ഇവിടം മാലിന്യക്കൂമ്പാരമായി മാറും.
ആദ്യമൊക്കെ ഒന്നോ രണ്ടോ ചെറിയ പ്ലാസ്റ്റിക്ക് കവറുകളിലാക്കിയാണ് കഞ്ചിക്കട്ട റോഡരികിൽ മാലിന്യം തള്ളിയിരുന്നത്.
പരിശോധനയും നടപടിയും പിഴ ചുമത്തലും നഗരങ്ങളിൽ മാത്രമാകുമ്പോൾ ഗ്രാമങ്ങളിൽ പേരിനു പോലും പരിശോധനയില്ലെന്ന് മാത്രമല്ല, പരാതിപ്പെട്ടാലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാലിന്യനിക്ഷേപത്തിനെതിരേ പഞ്ചായത്തിന് കീഴിലുള്ള എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് ദിവസേനയെന്നോണം വിവിധ സ്ഥാപനങ്ങൾക്ക്
5,000 മുതൽ 25,000 രൂപ വരെ പിഴ ചുമത്തുന്നുണ്ട്.
നഗരം വിട്ടാൽ ഒന്നുമില്ല, ഇത് മാലിന്യം വലിച്ചെറിയുന്നവർക്ക് സഹായകരമാകുന്നു.
കാസർകോട് മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചത് കഴിഞ്ഞാഴ്ചയാണ്. പഞ്ചായത്തുകൾ കൂടി താമസിയാതെ മാലിന്യമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കാനിരിക്കെയാണ് കുമ്പളലെ ഗ്രാമപ്രദേശങ്ങളിൽ റോഡരികിലും മറ്റും വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത്.
സ്വകാര്യ, പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം