
ഉപ്പള.കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള മദ്റസ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം ഉപ്പള റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
നൂറ്റാണ്ടുകളായി മതേതരത്വം കാത്തു സൂക്ഷിച്ചു പോരുന്ന നമ്മുടെ രാജ്യത്ത്
ഇസ്ലാമിക ശരീഅത്തിനു മേലുള്ള കടന്നുകയറ്റമാണ് വഖ്ഫ് ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ബില്ല് ഭരണഘടനാ വിരുദ്ധവും ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ട് കൊണ്ടുവന്നതാണെന്ന് ധർണ കുറ്റപ്പെടുത്തി.
എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മദ്റസ മാനേജ്മെൻ്റ് ഉപ്പള റെയിഞ്ച് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ പള്ളം അധ്യക്ഷനായി.
ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് ഇസ്മായിൽ മുസ്ലിയാർ അസ്നവി,എം.കെ അലി മാസ്റ്റർ, നജീബ് മാസ്റ്റർ എന്നിവർ പ്രഭാഷണം നടത്തി.
ഇബ്രാഹിം ഹനീഫി നൗസിഫ് നജുമി,ലത്തീഫ് അറബി,റഷീദ് ഹാജി അബ്ദു റഹ്മാൻ ഹാജി, ഇസ്മായിൽ മൂസോടി, സലിം ബുറാക് സ്ട്രീറ്റ്, മോണു കൻച്ചില, മുഹമ്മദ് മോണു സാന്ത്വാടി,കാദർ മാസ്റ്റർ,ഇബ്രാഹിം നാഗപ്പാട്, മഹമൂദ് മണ്ണംകുഴി,എസ്.ഐ മുഹമ്മദ്, മുഹമ്മദ് ഹനീഫ്, അലി,ഹംസ മൂസോടി,ഹമീദ് തോട്ട,സത്താർ ഹാജി മൊഗർ, അസീസ് ഹാജി സോങ്കൽ സംസാരിച്ചു.
തുടർന്ന് നിവേദനം സമർപ്പിച്ചു.
കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകര അക്രമത്തെ യോഗം ശക്തമായി അപലപിച്ചു.
മരണപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി. മാർപ്പാപ്പയുടെ നിര്യാ മരണത്തിൽ യോഗം അഗാഥ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജന.സെക്രട്ടറി അബ്ദുൽ ജബ്ബാർ പത്വാടി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഉപ്പള ഗേറ്റ് നന്ദിയും പറഞ്ഞു.