മഞ്ചേശ്വരം മണ്ഡലത്തിൽ രണ്ട് റോഡുകൾക്ക് ഭരണാനുമതി
ഉപ്പള.മഞ്ചേശ്വരം മണ്ഡലം
എം.എൽ.എ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി രണ്ട് റോഡുകൾക്ക് ഭരണാനുമതിയായതായി എ. കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു.
മീഞ്ച പഞ്ചായത്തിലെ കുണ്ടടുക്ക – മജീർ പള്ളം 40 ലക്ഷം , മഞ്ചേശ്വരം പഞ്ചായത്തിലെ ഹൈസ്കൂൾ -ലക്ഷ്മി നിവാസ് – തുമിനാട് റോഡ് 30 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത് .
ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.
Leave a comment