കുമ്പള.കുമ്പള നഗരത്തിൽ സർവീസ് റോഡിനോട് ചേർന്ന് നിർമിച്ച ട്രാൻസ്ഫോർമർ അപകട ഭീഷണിയാകുന്നു.
സുരക്ഷാവേലി ഇല്ലാത്ത ട്രാൻസ്ഫോമർ വഴിയാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
കുമ്പള ബദർ ജുമാ മസ്ജിദിന് എതിർവശത്തെ സർവീസ് റോഡിലാണ് അപകടം പതിയിരിക്കുന്നത്.
ഫൂട്ട് പാത്തിലൂടെ നടന്നുപോകുന്നവർക്ക് കൈയ്യെത്തും വിധമാണ് ട്രാൻസ്ഫോമർ സ്ഥാപിച്ചത്. ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ മൂന്നുമാസം മുമ്പാണ് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചത്. നിശ്ചിത അകലം പോലും പാലിക്കാതെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.
കുട്ടികളടക്കം ഇതു വഴിയാണ് പോകുന്നത്.
എത്രയും വേഗം ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു
കുമ്പള.കുമ്പള നഗരത്തിൽ സർവീസ് റോഡിനോട് ചേർന്ന് നിർമിച്ച ട്രാൻസ്ഫോർമർ അപകട ഭീഷണിയാകുന്നു.
Leave a comment