കുമ്പള.കേന്ദ്രസർക്കാർ യുവജനക്ഷേമ കായിക മന്ത്രാലയത്തിനു കീഴിൽ ‘യോഗാസന ഭാരത്’ പദ്ധതിയുടെ കേരള ഘടകമായ ‘യോഗാസന സ്‌പോർട്സ് അസോസിയേഷൻ ഓഫ് കേരള’യുടെ ജില്ല ഘടകം സംഘടിപ്പിക്കുന്ന യോഗോത്സവം ശനി, ഞായർ ദിവസങ്ങളിൽ നീർച്ചാൽ മഹാജന സംസ്‌കൃത കോളജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും.
യോഗാസന, ക്വിസ്, ചിത്രരചന മത്സരങ്ങളും, യോഗ പരിശീലനവും നടക്കും. കൂടാതെ ഭക്ഷ്യമേള, പുരാവസ്തു പ്രദർശനം, യോഗ, നൃത്ത പ്രദർശനം, ശാരദ ആയുർവേദ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് എന്നിവയും ഉണ്ടായിരിക്കും.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പാചക വിദഗ്ധർ തയ്യാറാക്കിയ ഭക്ഷണവിഭവങ്ങൾ, കുട്ടികൾക്ക് ഗണിതവും ശാസ്ത്രവും ആസ്പദമാക്കിയുള്ള കളികൾ, പുരാതന ഗാർഹിക, കൃഷി, വാദ്യ, കളി ഉപകരണങ്ങളുടെ പ്രദർശനം, കരിയർ ഗൈഡൻസ് ക്ലാസുകൾ, ആധ്യാത്മിക ചിത്രങ്ങളുടെ പ്രദർശനവും വിപണനവും തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
വാർത്ത സമ്മേളനത്തിൽ
യോഗാസന ജില്ല പ്രസിഡൻറ് രവിശങ്കറ നെഗലഗുളി, ജനറൽ സെക്രട്ടറി തേജ കുമാരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗണേഷ്, ചെയർമാൻ പ്രദീപ് കുമാർ ഷെട്ടി ബേള, നീർച്ചാൽ എം.എസ്.സി. എച്ച്.എസ്.എസ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സുകുമാര കുദിരപ്പാടി, യോഗാസന ജില്ല അംഗം വിനയപാൽ, പ്രതിഭ എന്നിവർ സംബന്ധിച്ചു.
ജില്ലാ യോഗോത്സവം 24, 25 തീയതികളിൽ

Leave a comment