
പുത്തിഗെ.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളമെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി നിർത്താലാക്കിയ നടപടിക്കെതിരേയും
കിസാൻ സേന പുത്തിഗെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തിഗെ കൃഷിഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.
മോട്ടോർ ഉപയോഗിച്ച് പുഴയിൽ നിന്ന് കൃഷി ആവശ്യത്തിന് വെള്ളമെടുക്കാൻ പാടില്ലെന്നും,
കുഴൽ കിണർ വെള്ളം കൃഷിക്കുപയോഗിച്ചാൽ വൈദ്യുതി സൗജന്യം ലഭിക്കില്ലെന്നുമുള്ള തീരുമാനം കർഷകരെ സംബന്ധിച്ചടുത്തോളം കരി നിയമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ഇരുനൂറിലധികം കർഷകരെ സൗജന്യ വൈദ്യുതി പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ നടപടി പുന: പരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കട്ടത്തടുക്ക ജങ്ഷനിൽ നിന്ന് പ്രകടനമായി ആരംഭിച്ച മാർച്ച് പുത്തിഗെ പഞ്ചായത്ത് ഓഫീസിന് സമീപം കൃഷിഭവന് മുന്നിൽ പൊലിസ് തടഞ്ഞു.
രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോർഡിനേറ്റർ
അഡ്വ.വി ബിജു ഉദ്ഘാടനം ചെയ്തു.
കിസാൻ സേന പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുല്ല കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
കിസാൻ സേന ജില്ലാ ജന. സെക്രട്ടറി ഷുക്കൂർ കാണാജെ സ്വാഗതം പറഞ്ഞു.
കിസാൻ സേന ജില്ലാ പ്രസിഡന്റ്
ഗോവിന്ദ ഭട്ട് മുഖ്യ പ്രഭാഷണം നടത്തി.സുലൈഖ മാഹിൻ, നാസർ ചെർക്കളം, തോമസ് ഡിസോസ
സച്ചിൻ കുണ്ടാർ, ഷാജി കാടമനെ,ബാലസുബ്രഹ് മണ്യ ഭട്ട്, സുരേഷ് അട്ക്ക തൊട്ടി, പ്രസാദ് കക്കപാടി,കമറുദീൻ, സലീം പാടലഡുക്ക,,കൃഷ്ണ ഭട്ട്,
മുഹമ്മദ് കുഞ്ഞി ഹാജി കണ്ടത്തിൽ,ബദുറുദ്ദീൻ കണ്ടത്തിൽ,സുലൈമാൻ ഉജംപദവ്,ഷെറിൽ കയ്യങ്കൂടൽ,
സുബ്ബണ്ണ റൈ ഗുത്ത് സംസാരിച്ചു.