മഞ്ചേശ്വരം.വോർക്കാടി പഞ്ചായത്തിന്റെ പാത്തൂർ 7-ാം വാർഡിൽ ഉൾപ്പെടുന്ന കജെപദവ് അങ്കണവാടിക്ക് 35 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന സ്മാർട്ട് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എ.കെ.എം. അഷ്റഫ് എം.എൽ. എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഭാരതി അധ്യക്ഷയായി.
എ.എൽ.എം.എസ്.ഇ ചെയർമാൻ അബ്ദുൽ മജീദ് ബി. എ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ദീഖ് പാടി, സ്ഥിര സമിതി അധ്യക്ഷ ഗീതാ സാമാനി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. അബൂബക്കർ പാത്തൂർ, പഞ്ചായത്ത് സെക്രട്ടറി അജിത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു, ബി. അഹമ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം മുസ്ലിയാർ കജെ, അബ്ദുൽ ലത്തീഫ് കജെ, പാത്തൂർ അങ്കണവാടി സെക്രട്ടറി രാജേശ്വരി, ശശികല, മഞ്ജുള എച്ച്.കെ സംസാരിച്ചു.
