
ഉപ്പള.കെ.എം.സി.സിയുടെ സംഘാടന മികവ് മറ്റിതര സംഘടനകൾക്ക് മാതൃകയാണെന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി- ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മംഗൽപ്പാടി,മീഞ്ച പഞ്ചായത്തിലെ മൂന്ന് പേർക്കുള്ള വിവാഹ, ചികിത്സാ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് സയ്യിദ് ഹാദി തങ്ങൾ അധ്യക്ഷനായി.
മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ജന. സെക്രട്ടറി എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു.
മുസ് ലിം ലീഗ് മണ്ഡലം ഭാരവാഹികളായ പി.എം സലീം, ഖാലിദ് ദുർഗിപ്പള്ള, എം.പി ഖാലിദ്, ഷാഹുൽ ഹമീദ് ബന്തിയോട്, സെഡ്.എ മൊഗ്രാൽ,മുതിർന്ന കെ.എം.സി.സി നേതാവ് ഇബ്രാഹീം ഇബ്ബു,കെ.എം.സി.സി- ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം വൈസ് ചെയർമാൻ മുഹമ്മദ് ഹാജി മണ്ണംകുഴി,കെ.എം.സി.സി ജിദ്ദ കാസർകോട് ജില്ലാ മുൻ ട്രഷറർ ബഷീർ ബായാർ,
കെ.എം.സി.സി ജിദ്ദ കാസർകോട് ജില്ലാ വൈസ് പ്രസിഡൻറ് ഹാഷിം കുമ്പള, ഹനീഫ് മജിബയൽ, ഷെരീഫ് കടമ്പാർ, അബ്ദുൽ റഹിമാൻ പച്ചിലംപാറ,എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ലാ ജന.സെക്രട്ടറി സവാദ് അംഗഡിമുഗർ, ജംഷീർ മൊഗ്രാൽ, സർഫറാസ് ബന്ദിയോട്, സഹീദ് മീഞ്ച, മർസൂഖ് ഇച്ചിലങ്കോട്, റാസിഖ് മൈമൂൻ നഗർ തുടങ്ങിയവർ സംബന്ധിച്ചു.