
ജിദ്ദ.പൗര പ്രമുഖനും,
ജിദ്ദ-മക്ക കെ.എം.സി.സി വൈസ് ചെയർമാനും ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന മഹ്മൂദ് മണ്ണംകുഴി (മമ്മ വസീരിയ)
അനുസ്മരണ സംഗമവും ജനാസ നിസ്കാരവും
കെ.എം.സി.സി ജിദ്ദ- മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഉസ്താദ് അബൂബകർ ദാരിമി ആലംപാടി നിസ്കാരത്തിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.
സംഗമത്തിൽ പ്രസിഡൻ്റ് ഹനീഫ് ഉപ്പള അധ്യക്ഷനായി.
കെ.എം.സി.സി ജിദ്ദ കാസർകോട് ജില്ലാ പ്രസിഡൻ്റ് അബ്ദുല്ല ഹിറ്റാച്ചി, അബുബക്കർ ദാരിമി,കാദർ ചെർക്കള, നസീർ പെരുമ്പള ഹമീദ് കുക്കാർ,നജീബ് മള്ളങ്കൈ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഹാരീസ് മൊഗ്രാൽ സ്വാഗതവും ട്രഷറർ മുഹമ്മദലി ഹൊസങ്കടി നന്ദിയും പറഞ്ഞു.