കുമ്പള
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കുമ്പള പഞ്ചായത്തിലെ ഭരണസമിതിക്കെതിരെ ബിജെപി കഴമ്പില്ലാത്ത ആരോപണങ്ങളാണ് മുന്നോട്ടുവച്ചതെന്ന് യുഡിഎഫ് കുമ്പളപഞ്ചായത്ത് നേതാക്കളായ ബി.എൻ മുഹമ്മദലി, രവി പൂജാരി, യൂസഫ് ഉളുവാർ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആരോപിച്ചു.പഞ്ചായത്ത് സെക്രട്ടറിയും ബി.ജെ.പിയും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് അവിശ്വാസ പ്രമേയമെന്നും സർക്കാർ ഉദ്യോഗസ്ഥനായ സെക്രട്ടറി ഒ രാഷ്ടീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്നി ഞെട്ടിക്കുന്നതാണെന്നും സെക്രട്ടറിക്കെതി കർശ്ശന നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും ഭരണസമിതിക്കെതിരെയും ആരോപണങ്ങളുയർത്തി ഭരണ സ്തംഭനമുണ്ടാക്കുവാനും അത് വഴി അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും മോഹം വ്യാമോഹമാണെന്നും നേതാക്കൾ പ്രസ്താവിച്ചു.
വ്യാജ ആരോപണങ്ങൾ ഒ നിലനിൽക്കുന്നതല്ലെന്നും ജനപക്ഷത്തു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും നിലവാരമില്ലാത്ത ആരോപണങ്ങളെ രാഷ്ടീയമായ് നേരിടുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു
