
ചട്ടഞ്ചാൽ:എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളജിൻ്റെ ബിരുദധാന ചടങ്ങ് ജൂലൈ 30ന് രാവിലെ 10 മണിക്ക് ചട്ടഞ്ചാൽ കാംപസിൽ നടക്കും.
എക്കണോമിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയന്‍സ്, കൊമേഴ്സ്, മാനേജ്മെന്‍റ്, ട്രാവല്‍ ആന്‍റ് ടൂറിസം മാനേജ്മെന്‍റ് തുടങ്ങി ഏഴ് ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നായി 132 വിദ്യാർഥികള്‍ ചടങ്ങില്‍ ബിരുദം കരസ്ഥമാക്കും.
കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ ബിരുദദാനം നിർവഹിക്കും.
എം.ഐ.സി. ജനറൽ സെക്രട്ടറി യു.എം. അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്യും.
മാനേജർ ഇ.അബൂബക്കർ ഹാജി അധ്യക്ഷനാകും.
കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. മുഹമ്മദുണ്ണി ആലിയാസ് മുസ്തഫ മുഖ്യാതിഥിയാകും.
ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ എൻ.പി.എ. റഹീം പ്രഭാഷണം നടത്തും.
പ്രിൻസിപ്പൽ ദീപ എം.കെ. സ്വാഗതം പറയും.
എം. ഐ. സി. വർക്കിങ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, സെക്രട്ടറിമാരായ ജലീൽ കടവത്ത്, ടി.ഡി. കബീർ, അഡ്വ. ഹനീഫ് ഹുദവി സംസാരിക്കും.
കോളജ് വൈസ് പ്രിൻസിപ്പൽ തോമസ് എ. എം., അക്കാഡമിക് കോ- ഓർഡിനേറ്റർ ഫിറോസ് ഹുദവി എന്നിവർ സംബന്ധിക്കും.