
മഞ്ചേശ്വരം.തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പത് ലക്ഷം രൂപ ചിലവിൽ കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഹൈഗ്ലോഡി- മഞ്ചേശ്വരം ഓർഫനേജ് റോഡ് എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം പഞ്ചായത്തംഗം മുസ്തഫ ഉദ്യാവരം അധ്യക്ഷനായി.
യു എച്ച്.അബ്ദുൽ റഹിമാൻ, മൊയ്തീൻ പ്രിയ ,എം.കെ ശാഫി,ആസിഫ് ഹൊസങ്കടി , അസീസ് ഇർഫാൻ,എസ് മുഹമ്മദ് ഹാജി, ഫാരിയാസ് ഒമാൻ , വെങ്കിടേഷ് എം , മുനീർ തുഫൈൽ , മുസ്തഫ കുഞ്ചത്തൂർ പ്രസംഗിച്ചു.