
ഉപ്പള.ഏറെ നാളുകൾക്ക് ശേഷം ജി.എച്ച്.എസ്.എസ് മംഗൽപ്പാടിയിൽ
പുതിയ പ്രധാനധ്യാപികയായി ലക്ഷ്മി ടീച്ചർ ചുമതലയേറ്റു. ഹയർ സെക്കൻഡറിയിലും ഹൈസ്കൂളിലുമായി എണ്ണൂറോളം വിദ്യാർഥികളാണുള്ളത്.
എൽ.പി വിഭാഗം കുക്കാറിലാണ് പ്രവർത്തിച്ചു വരുന്നത്.
ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹിമാൻ്റെ കൃത്യമായ ഇടപെടലിനെ തുടർന്ന് സ്കൂളിന് നിരവധി വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാനായി.
പുതിയ ക്ലാസ് മുറികൾ, ലാബ്, വിദ്യാർത്ഥിനികൾക്കുള്ള പ്രത്യേകവിശ്രമ മുറി,
കുടിവെള്ള സംവിധാനം, ആർ.ഒ പ്ലാന്റ്, ശുചി മുറികൾ എന്നിവ ജനപ്രതിനിധികളുടെ ശ്രമഫലമായി വിദ്യാലയത്തിന് ലഭിച്ചു.
ചുമതലയേറ്റ പ്രധാന അധ്യാപികയെ
പി.ടി.എ പ്രസിഡന്റ് നസീമ, എസ്.എം.സി ചെയർമാൻ അബ്ദുൽ റസാഖ്, പ്രധാന അധ്യാപകൻ ഇൻചാർജ് നൗഷാദ്, പി.ടി.എ, എസ്.എം.സി അംഗങ്ങളായ ഹസൻ പെരിങ്കടി, അബ്ദുൽ ജബ്ബാർ, റുക്സാന, സ്റ്റാഫ് സെക്രട്ടി ഷൈജു, അധ്യാപകരായ മാലതി, പ്രിയദർശിനി എന്നിവർ സ്വീകരിച്ചു