
പൊവ്വൽ.അപകടത്തിൽ പരുക്കേറ്റ് ആറ് മാസത്തോളം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
പൊവ്വലിലെ വാടക വീട്ടിൽ താമസിക്കുന്ന സാറ (50)യാണ് മരിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 17 ന്
ആറ് വയസുള്ള പേരക്കുട്ടിയോടൊപ്പം നടന്നു പോകുന്നതിനിടെ പൊവ്വൽ മാസ്തിക്കുണ്ടിൽ വച്ച് സ്കൂട്ടർ ഇടിച്ച്തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സാറ ചികിത്സയിൽ തുടരുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
കുട്ടിയുടെ കാലിനും പരുക്കേറ്റി രുന്നു.
ഹംസയാണ് ഭർത്താവ്.
മക്കൾ: ശംലത്ത്,ഫസീല.
മരുമക്കൾ: റംഷീദ് മൂലടുക്കം,
ശഫീർ.
കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ചെടേക്കാൽ പള്ളി അങ്കണത്തിൽ ഖബറടക്കി.