
കുമ്പള.കലാ കായിക രംഗങ്ങളിൽ മാത്രമല്ല,
ജീവ കാര്യണ്യ മേഖലയിലും ക്ലബ്ബ് പ്രവർത്തകർക്ക് മികവുറ്റ പ്രവർത്തനം നടത്താൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അമിഗോസ് ആർട്സ് ആൻഡ് സ്പോർട് ക്ലബ്ബ് പ്രവർത്തകർ.
കാൻസർ ബാധിതനായ ബംബ്രാണയിലെ ഏഴ് വയസുകാരന്റെ ചികിത്സയ്ക്കായി ക്ലബ് സമാഹരിച്ച് നൽകിയത്.
1,04,500 രൂപയുടെ സഹായം.
അമിഗോസ് ക്ലബ്ബ് ഭാരവാഹികൾ,ഒലീവ് ആർട്സ് ആൻഡ് സ്പോർട് ക്ലബ്ബ് ഭാരവാഹികൾക്ക് ലളിതമായ ചടങ്ങിൽ വെച്ച് തുക കൈമാറി.
അമിഗോസ് ആർട്സ് ആൻഡ് സ്പോർട് ക്ലബ്ബ് ട്രഷറർ ആരിഫ് കളായി, ഒലീവ് ബംബ്രാണ വൈസ് പ്രസിഡന്റ് ജുനൈദിനെ
തുക ഏൽപ്പിച്ചു.
ചടങ്ങിൽ അമിഗോസ് ഉളുവാർ ഭാരവാഹികളായ വൈസ് പ്രസിഡൻ്റ സാദിഖ് കൊടുവ, ജോ. സെക്രട്ടറി ഫയാസ്, ഷെരീഫ് പി.പി,സുബൈർ ജി.എ, അമീർ അലി,റഹീം കണ്ടത്തിൽ, സൈഫുദ്ദീൻ, ജെച്ചു എന്നിവർ സംബന്ധിച്ചു.
സമൂഹത്തിന് മാതൃകയാകുന്ന ഇത്തരം പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായി ഇടപെടുമെന്ന് ആരിഫ് കളായി പറഞ്ഞു. പ്രവർത്തനത്തിൽ സഹകരിച്ച് പങ്കാളിയായ മുഴുവൻ ക്ലബ്ബ് അംഗങ്ങൾക്കും ഒലീവ് ഭാരവാഹികൾക്കും സന്ദി അറിയിച്ചു.