
കുമ്പള.വായനാ പക്ഷാചരണത്തോടനുബന്ധിച്ച്
കൊടിയമ്മ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊടിയമ്മ ഗവ.ഹൈസ്കൂൾ വിദ്യാഥികളായ മഷ്മൂമ ഇബ്രാഹീം, മറിയമ്മത്ത് ഷാക്കിറ,എൽ.എസ്.എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി സ്കോളർഷിപ്പിന് അർഹത നേടിയ ഖദീജ ഷാദിയ മെഹ്റിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.എം അബ്ബാസ് ഗ്രന്ഥാലയത്തിന് കൈമാറുന്ന പുസ്തകങ്ങൾ ലൈബ്രറിയൻ അബ്ദുൽ ഖാദർ വിൽറോഡി ഏറ്റുവാങ്ങി.
ചടങ്ങിൽ സി.മനോജ് കുമാർ കെ.എം അബ്ബാസ് എന്നിവരെ ആദരിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ അധ്യക്ഷനായി.
കെ.എം അബ്ബാസ് മുഖ്യാതിഥിയായി.സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.
അബ്ബാസ് അലി കെ,അബ്ദുൽ ഖാദർ വിൽറോഡി,
അബ്ദുല്ല ഇച്ചിലംപാടി, പി.എ.അബൂബക്കർ പൂക്കട്ട, മുഹമ്മദ് കുഞ്ഞി ഹാജി ചിർത്തോടി, ബി.പി അബ്ദുൽ റഹിമാൻ, അബ്ദുൽ കാദർ പി.ബി,അബ്ദുൽ റഹിമാൻ കുദിരക്കണ്ടം,സിദ്ധീഖ് ഊജാർ, അഹമദ് നൗഫൽ റംഷാദ് ഊജാർ, അബ്ബാസ് കല്ലപ്പിലാവ്, മുഹമ്മദ് ഷമ്മാസ്,അബ്ദുല്ല മഷൂൻ,നസീമ പി.എം,ഖദീജ പി.കെ സംസാരിച്ചു.