കുമ്പള.കൊടിയമ്മ ഗവ.ഹൈസ്കൂളിനോട് തൊട്ടു ചേർന്നും ഗ്രൗണ്ടിലുമായി തെരുവ് നായ്ക്കൾ ചത്തനിലയിൽ.
ചൊവ്വാഴ്ച രാവിലെ മുതലാണ് മൂന്ന് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്.
ഉച്ചയായിട്ടും ഇവയെ നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല.
ടോയ്ലറ്റിനോട് ചേർന്നാണ്
നായ്ക്കൾ ചത്തു കിടക്കുന്നത്.
റോഡിനോട് ചേർന്ന ഭാഗം കൂടിആയതിനാൽ ഇതു വഴിയാണ് കൂടുതലായും കുട്ടികൾ പുറത്ത് കടക്കുന്നത്.
ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധം വമിക്കാനും തുടങ്ങി.
വിഷം കൊടുത്തതായിരിക്കാം നായ്ക്കൾ കൂട്ടത്തോടെ ചത്തുപോകാൻ കാരണമായതെന്നാണ് പറയുന്നത്.
