
കോഴിക്കോട്. കാപ്പാട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ശവ്വാൽ പിറ ദൃശ്യമായയോടെ കേരളത്തിൽ തിങ്കളാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങൾ, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് ജമലുലൈലി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം ശുഹൈബ് മൗലവി എന്നിവർ ഏക കണ്ടേ ഠനയാണ് പ്രഖ്യാപനം നടത്തിയത്.
ഇത്തവണ റമദാൻ 30 പൂർത്തിയാക്കാതെയാണ് ഈദുൽ ഫിത്വർ എത്തിയത്.
പെരുന്നാൾ ദിനം ലഹരിക്കെതിരേ ശക്തമായ പ്രതിരോധം തീർക്കാനുള്ള ദിനം കൂടിയാകട്ടെയെന്ന് ഖാസിമാർ ഉദ്ഘോഷിച്ചു.