
ഇന്ത്യയുടെ വ്യോമ അതിർത്തി കടന്നെത്തിയ യുദ്ധവിമാനം തകർത്തതോടെ പാക് പൈലറ്റിനെ ജീവനോടെ ഇന്ത്യ അറസ്റ്റ് ചെയ്തു. മൂന്ന് പാക് യുദ്ധവിമാനങ്ങളാണ് കഴിഞ്ഞ മണിക്കൂറിൽ ഇന്ത്യ തകർത്തത്. യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇസ്ലാമാബാദിനെയും ലാഹോറിനെ വിറപ്പിച്ചായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം.
സുദർശൻ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്.
പാകിസ്ഥാൻ്റെ അമ്പതോളം ഡ്രോണുകൾ ഇന്ത്യൻ നാവികസേന വെടിവെച്ചിട്ടു.പാകിസ്ഥാൻ മണ്ണിൽ കനത്ത പ്രഹരമാണ് ഇന്ത്യ വരുത്തിയത്. രാജ്യത്തെ നിരവധി തന്ത്രപ്രധാന മേഖലകൾ ബ്ലാക് ഔട്ടിലാണ്.