
കുമ്പള.നഗരത്തിലെ ബസ് ഷെർട്ടർ നിർമാണത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് പഞ്ചായത്ത് തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണെന്ന് മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ബി.എൻ മുഹമ്മദലി ജന.സെക്രട്ടറി യൂസുഫ് ള്ളുവാർ പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് ബസ് ഷെൽട്ടർ നിർമാണം അക്രഡിറ്റ് ഏജൻസിയായ ഹാബിറ്റാറ്റിനെ നിർവഹണ ചുമതല ഏൽപിച്ചത്.
ഇതിന് പഞ്ചായത്തിലെ ഇരുപത്തിമൂന്ന് അംഗങ്ങളുടെ അംഗീകാരമുണ്ട്. സമാന രീതിയിൽ ജില്ലയിലും സംസ്ഥാനത്തും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടപ്പിലാക്കുന്നുണ്ട്. എൽ.ഡി.എഫ് ഭരിക്കുന്ന
ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിച്ചതും ഹാബിറ്റാറ്റ് ഏജൻസിയാണ്.
കുമ്പളയിൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബസ് ഷെർട്ടർ നിർമിക്കുന്നത്. ഇത് വൈകിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അഴിമതി ഉന്നയിക്കുന്നവർ ലക്ഷ്യമിടുന്നത്.
ബസ് ഷെൽട്ടർ നിർമാണത്തിൽ അഴിമതിയുണ്ടെങ്കിൽ വിജിലൻസോ തദ്ദേശ സ്വയംഭരണ വകുപ്പോ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി നിലപാട്.
അഴിമതിയാരോപിച്ച് ചിലർ പരാതി നൽകിയതായി വാർത്ത വന്നിരുന്നു.
ഇത്തരത്തിൽ പരാതി നൽകിയവർ ബന്ധപ്പെട്ട അന്വേഷണ ഏജൻസികള കൊണ്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി നിജസ്ഥിതി പൊതുജനങ്ങൾ മുമ്പാകെ കൊണ്ട് വരാൻ തയ്യാറാകണമെന്നും മുസ് ലിം ലീഗ് ആവശ്യപ്പെട്ടു. ഇതിന് ലീഗിൻ്റെ പൂർണ പിന്തുണയുണ്ടാകും. വസ്തുത ഇതായിരിക്കെ മുസ് ലിം ലീഗിനേയും നേതാക്കളെയും പൊതു ജനമധ്യത്തിൽ നിരന്തരം അവഹേളിക്കുന്ന വാർത്തകർ പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും മുസ് ലീഗ് വാർത്താ കുറിപ്പിൽ പറഞ്ഞു.