
ഉപ്പള.മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ശക്തമായി ചെറുത്ത് തോൽപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃയോഗം പ്രസ്താവിച്ചു.
ചില കേന്ദ്രങ്ങളുടെ ബോധപൂർവ്വമായ അജണ്ടയുടെ ഭാഗമായി ചില പത്രവാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഇറക്കി മുസ്‌ലിം ലീഗ് നേതാക്കളെ നിരന്തരം വേട്ടയാടുകയാണ്. ഇത് രാഷ്ട്രീയമായും നിയമപരമായും നേരിടും. പാർട്ടിക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ പ്രവർത്തകർ തിരിച്ചറിയുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് യോഗം അഭ്യർത്ഥിച്ചു.
പ്രസിഡൻ്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്റഫ് എം.എൽ.എ,സയ്യിദ് യുകെ സൈഫുള്ള തങ്ങൾ, അബ്ദുല്ല മാദേരി, ടി.എം ഷുഹൈബ്, എം.പി ഖാലിദ്, ഖാലിദ് ദുർഗിപ്പള്ള സംബന്ധിച്ചു.