
ഉപ്പള.വിശ്വമാനവികതയുടെ ഉജ്ജ്വല വിളംബരമായ ഹജ്ജ്, സമാധാനത്തിന്‍റെയും സമത്വത്തിന്‍റെയും വലിയ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്നും
ഹജ്ജിന്‍റെ ആത്മാവും ആരാധനകളും പ്രാര്‍ത്ഥനകളും പൂർണമായും ഉൾക്കൊള്ളാൻ ഓരോ ഹാജിമാരും തയ്യാറാകണമെന്നും മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
മഞ്ചേശ്വരം നിയോജക മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേക്കൂർ റോയൽ ബോള്ളാർ കോംപൗണ്ടിൽ സംഘടിപ്പിച്ച
ഹജ്ജ് യാത്രയപ്പ് സംഗമവും പഠന ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡൻ്റ്
അസീസ് മെരിക്കെ അധ്യക്ഷനായി.
സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ അൽ ബുഖാരി പ്രാർത്ഥന നടത്തി.
ജന.സെക്രട്ടറി എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു.
ഇബ്രാഹീം ഖലിൽ ഹുദവി
ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നൽകി.
മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി
എം. അബ്ബാസ്, മുസ് ലിം ലീഗ് മണ്ഡലം ഭാരവാഹികളായ സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ലമാദേരി, സെഡ്.എ കയ്യാർ,പി.എം.സലീം, എം.പി ഖാലിദ്, സിദ്ധീഖ് ഒളമുഗർ, ടി.എം ഷുഹൈബ്, മൂസക്കുഞ്ഞി ഹാജി തോക്കെ, പി.ബി.അബൂബക്കർ, എം.അബ്ദുല്ല മുഗു, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ,വി.പിഅബ്ദുൽ
കാദർ,അഷ്റഫ് കർള, ഇബ്രാഹിം ഇബ്ബു, അബൂ റോയൽ ബൊളാർ,സിദ്ധീഖ് ദണ്ഡഗോളി, സലാം ഗുദ്ർ, ഇബ്രാഹിം ഗുഡ്ഡഗേരി,അലി സാഗ്, ആയിഷത്ത് താഹിറ, ഷമീന ടീച്ചർ, പി.കെ മുഹമ്മദ് ഹനീഫ്, ജമീല സിദ്ധീഖ്, ഇബ്രാഹീം മുണ്ട്യത്തടുക്ക, അഷ്റഫ് കൊടിയമ്മ,
മജീദ് പച്ചമ്പള, സെഡ്.എ മൊഗ്രാൽ, ഉമ്മർ അപ്പോള, എ.ആർ.കണ്ടത്താട്,
സംസാരിച്ചു.
മുഴുവൻ ഹാജിമാരെയും ഷാൾ അണിച്ച് ആദരിച്ചു.