
ഉപ്പള.ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി കുമ്പളയിൽ ടോൾ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഈ നീക്കം ഉപേക്ഷിക്കണമെന്നും മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
ഇതിനെതിരെ എ.കെ.എം അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിക്ക് പൂർണ്ണ പിന്തുണയും നൽകാൻ തീരുമാനിച്ചു.
നിലവിൽ കേരള കർണാടക അതിർത്തിയിൽ തലപ്പാടിയിൽ ടോൾ ഉണ്ടായിരിക്കെ ഇരുപത് കി.മീ മാത്രം ദൂരത്തിൽ വീണ്ടും ഒരു ടോൾ പിരിവ് നടത്തുന്നത് പ്രതിഷേധാർഹവും ജനങ്ങൾക്ക് ദുരിതമേൽപിക്കുന്ന നടപടിയുമാണ്.കാസർകോട്ടുകാർ ഏറെ ആശ്രയിക്കുന്ന മംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ 20കിലോമീറ്ററിൽ രണ്ടിടങ്ങളിൽ ടോൾ നൽകേണ്ട അപൂർവ്വ സാഹചര്യം ഉണ്ടാകും,60 കി.മീറ്റർ ഇടവിട്ടാണ് ദേശീയ പാതയിൽ ടോൾ പിരിവ് നടത്തേണ്ടത് എന്നിരിക്കെ കുമ്പളയിലെ ടോൾ ഗേറ്റ് നിയമ വിരുദ്ധമാണ്. ദേശീയ പാത പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ടവരുടെ ധൃതി പിടിച്ചുള്ള നിയമ വിരുദ്ധ ടോൾ ഗേറ്റ് സ്ഥാപിക്കുന്ന നടപടിയിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു
പ്രസിഡൻ്റ് അസീസ് മരിക്കെ അധ്യക്ഷനായി. ജന. സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി ഹാരിസ് ചൂരി, മണ്ഡലം ഭാരവാഹികളായ സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ, ഹാദി തങ്ങൾ മൊഗ്രാൽ, അബ്ദുല്ല മാദേരി , പി.എം സലീം, സെഡ്. എ കയ്യാർ, ടി.എം ശുഹൈബ് മൊഗ്രാൽ, എം.പി ഖാലിദ്, ഖാലിദ് ദുർഗിപ്പള്ള, ശാഹുൽ ഹമീദ് ബന്തിയോട്, ബി എൻ മുഹമ്മദാലി, അബ്ദുല്ല കജെ, മുഹമ്മദ് പാവൂർ, ബി എ അബ്ദുൽ മജീദ്, താജുദ്ധീൻ കടമ്പാർ, അസീസ് കളായി, പി ബി അബൂബക്കർ ഹാജി പാത്തൂർ, അഷ്റഫ് കർള, അസീസ് കളത്തൂർ, മുംതാസ് സമീറ, മൂസ കുഞ്ഞി ഗോൾഡൻ, ബി എ റഹ്മാൻ ആരിക്കാടി, ബി കെ അബ്ദുൽ കാദർ ബന്തിയോട്, സിദ്ധീക് ദണ്ഡഗോളി , സർഫറാസ് ബന്തിയോട്, എ എ ആയിശ, ഫാത്തിമ മീഞ്ച , യു പി താഹിറ യൂസുഫ്, ജമീല സിദ്ധിഖ്, പി കെ ഹനീഫ്, മുഹമ്മദ് റഫീഖ്, ലത്തീഫ് അറബി ഉപ്പള ഗേറ്റ്, മൊയ്തീൻ പ്രിയ, പിഎച്ച് അബ്ദുൽ ഹമീദ് ഹാജി മച്ചംപാടി,മഹ്‌മൂദ് ഹാജി മണ്ണംകുഴി, സലീം ധർമ്മ നഗർ, സെഡ് എ മൊഗ്രാൽ, കലീൽ മരിക്കെ, അഷ്റഫ് കൊടിയമ്മ, യൂസുഫ് ഹേരൂർ, ഹാരിസ് പാവൂർ സംസാരിച്ചു