
ഉപ്പള.കണച്ചൂർ ആയുർവേദ മെഡിക്കൽ കോളജ്,കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
ഉപ്പള വ്യാപാരി ഭവനിൽ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
ക്യാംപ് കണച്ചൂർ മെഡിക്കൽ കോളജ് ഡപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ.സുരേഷ് നാഗേല ഗുളി ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂനിറ്റ് പ്രസിഡൻ്റ് അബു തമാം അധ്യക്ഷനായി. യൂനിറ്റ് ജന.സെക്രട്ടറി അബ്ദുൽ ജബ്ബാർ പള്ളം സ്വാഗതവും ഹമീദ് വി നിഫ നന്ദിയും പറഞ്ഞു. അലി അപ്പോളോ, പി.ആർ.ഒ ആഘോഷ് എന്നിവർ സംസാരിച്ചു.
ഡോക്ടർമാരായ കാർത്തികൻ,സൈനുദ്ദീൻ,ആര്യ,ചരൺ,ആൻമേരി, എന്നിവരും ജീവനക്കാരും ക്യാംപിന് നേതൃത്വം നൽകി.